Entertainment

പാലൂട്ടുന്ന അമ്മമാര്‍ക്കും ഡോക്ടറുടെ നിര്‍ദേശ പ്രകാരം വാക്‌സിനെടുക്കാം; വാക്‌സിനേഷന്‍ അനുഭവം പങ്കുവെച്ച് ശ്രേയ ഘോഷാല്‍

ആദ്യ ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് പിന്നണി ഗായിക ശ്രേയ ഘോഷാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ശ്രേയ ഘോഷാല്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും പാലൂട്ടുന്ന അമ്മമാരും ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം വാക്‌സിന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടത്.

'' ദേവയാന്‍ സമാധാനമായി വീട്ടില്‍ ഉറങ്ങുന്ന സമയത്താണ് വാക്‌സിന്റെ ആദ്യ ഡോസ് എടുക്കാന്‍ ഞാന്‍ പോയത്. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം. അത് പൂര്‍ണമായും സുരക്ഷിതമാണ്,'' ശ്രേയ ഘോഷാല്‍ പറഞ്ഞു.

നിരവധി ഭാഷകളില്‍ ഒട്ടേറെ ജനപ്രിയ ഗാനങ്ങള്‍ ആലപിച്ച ശ്രേയ ഘോഷാല്‍ മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട ഗായികയാണ്.

സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാനവേഷത്തില്‍; ശബ്ദത്തിന്‍റെയും കേള്‍വിയുടെയും കഥപറഞ്ഞ് ‘ഇറ്റ് ഈസ് എ മെഡിക്കൽ മിറാക്കിൾ’

റിപ്പീറ്റ് അടിച്ച് കാണാൻ ഒരു കിടിലൻ ലൂപ്പ് പടം വരുന്നു; ഫൺ ട്രെയിലറുമായി 'ധൂമകേതു'

നായകൻ പ്രകാശ് വർമ്മ, ഒപ്പം മമ്മൂട്ടിയുടെ കരിക്കാമുറി ഷൺമുഖനും; ലോ ആൻഡ് ഓർഡർ തിയറ്ററുകളിൽ

രണ്ടാം ഘട്ടത്തില്‍ ആന്റി നര്‍ക്കോട്ടിക് ഇന്‍വെസ്റ്റിഗേഷന്‍ ടീം, ഓപ്പറേഷന്‍ തൂഫാന്‍ ഇനി വാര്‍ഡുകളിലേക്ക്: രമേശ് ചെന്നിത്തല

പോക്കിരിരാജയിലെ മമ്മൂക്കയുടെ എൻട്രി സീനിൽ ഇന്നോവ കാറുകൾ മഹേഷ് നാരായണൻ എഡിറ്റ് ചെയ്ത് ചേർത്തത്: വൈശാഖ്

SCROLL FOR NEXT