Short Films

'പില്ലോ നത്തിംഗ് ബട്ട് ലൈഫ്', വെനീസ് ഹ്രസ്വചിത്രമേളയില്‍ നവാഗത സംവിധായകനായി ഫ്രാന്‍സിസ് ജോസഫ് ജീര

വെനീസ് ഹ്രസ്വചലച്ചിത്രമേളയില്‍ നവാഗത സംവിധായകനുള്ള അംഗീകാരം മലയാളിക്ക്.' പില്ലോ നത്തിംഗ് ബട്ട് ലൈഫ്' എന്ന ഷോര്‍ട്ട് ഫിലിമൊരുക്കിയ ഫ്രാന്‍സിസ് ജോസഫ് ജീരയാണ് നവാഗത സംവിധായകനുള്ള ഓണറബിള്‍ മെന്‍ഷന്‍ നേടിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഹ്രസ്വചിത്രങ്ങളോട് മത്സരിച്ചാണ് പുരസ്‌കാര നേട്ടം. സൈക്കോളജിക്കല്‍ ഡ്രാമയാണ് പില്ലോ നത്തിംഗ് ബട്ട് ലൈഫ്. ഇന്ത്യയിലും ന്യൂസിലാന്‍ഡിലുമായാണ് ചിത്രീകരിച്ചത്.

ലക്ഷ്യത്തെ തിരിച്ചറിയുകയെന്നതാണ് പ്രമേയമെന്ന് ഫ്രാന്‍സിസ് ജോസഫ് ജീര ദ ക്യുവിനോട് പറഞ്ഞു. പലരും യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയാത്തവരോ അല്ലെങ്കില്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുന്നവരോ ആണ്. മറ്റുചിലര്‍ ജന്‍മനാ ഉള്ള സിദ്ധിയെ പൂര്‍ണമായി മനസ്സിലാക്കാതെ മറ്റുപലതിന്റെയും പിന്നാലെ പോകും. പിന്നീട് ഒരു ഘട്ടത്തില്‍ യഥാര്‍ത്ഥ കഴിവിനെ തിരിച്ചറിഞ്ഞ് ആ രീതിയില്‍ മുന്നേറും. ഇത്തരം കാര്യങ്ങളെ അധികരിച്ചാണ് ചിത്രമൊരുക്കിയത്. സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നവര്‍ക്ക് പ്രചോദനമെന്ന നിലയില്‍ കൂടിയാണ് സൈക്കോളജിക്കല്‍ ഡ്രാമ വിഭാഗത്തിലുള്ള ഹ്രസ്വസിനിമ. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയ ആളെന്ന നിലയില്‍ പ്രമേയപരമായി ഇത് തനിക്കും പ്രചോദനമാണ്. അംഗീകാരം നേടാനായതില്‍ വലിയ സന്തോഷമുണ്ട്. സിനിമയെന്ന ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നതാണ് ഈ പുരസ്‌കാരമെന്നും സംവിധായകന്‍ പറയുന്നു.കാഞ്ഞങ്ങാട് സ്വദേശിയായ ഫ്രാന്‍സിസ് ജോസഫ് ജീര കപ്പേള, വൃത്തം എന്നീ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇമ്മാനുവല്‍, സെക്കന്‍ഡ് ഷോ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച അനില്‍ ആന്റോയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടനുള്ള പുരസ്‌കാരത്തിനുവേണ്ടിയുള്ള മത്സരത്തില്‍ അനില്‍ അവസാന റൗണ്ട് വരെയെത്തിയിരുന്നു. ആസ്‌കര്‍ അമീര്‍, ആനന്ദ് ബാല്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സുധീപ് പലനാട് സംഗീതവും കണ്ണന്‍ പട്ടേരി ഛായാഗ്രഹണവും അനീഷ് അച്യുതന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT