Short Films

ഇടി വാങ്ങാനും ഇടിക്കാനുമല്ല 'ഷോക്ക്' നല്‍കുന്ന മേക്ക് ഓവറിനും കഴിയും, വയനാടിന്റെ ദുരിതപര്‍വവുമായി അബു സലിം

അബു സലിം എന്ന നടനെവില്ലന്റെ ശിങ്കിടി കഥാപാത്രങ്ങളിലൊരാളായോ, നായകന്റെ ഇടിയും തൊഴിയുമേല്‍ക്കുന്ന കഥാപാത്രമായോ നായകനൊപ്പം നിലയുറപ്പിക്കുന്ന കരുത്തനായോ ആണ് കൂടുതലും കണ്ടിട്ടുള്ളത്. അഭിനയ പ്രാധാന്യമുള്ള നായക കഥാപാത്രമായി മേക്ക് ഓവറിനൊപ്പമെത്തുകയാണ് അബു സലിം. കേരളത്തെ ദുരിതത്തിലാഴ്ത്തുന്ന പ്രളയവും ഉരുളപൊട്ടലുമടക്കമുള്ള പ്രകൃതി ക്ഷോഭങ്ങള്‍ പശ്ചാത്തലമാക്കി ശരത് ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചെറുസിനിമയിലാണ് അബു സലിം പ്രധാന റോളിലെത്തുന്നത്. ഷോക്ക് എന്ന പേരിലാണ് ഷോര്‍ട്ട് ഫിലിം.

പ്രകൃതി ദുരന്തം വലിയ രീതിയില്‍ ബാധിച്ച വയനാടിന്റെ പശ്ചാത്തലത്തിലാണ് കഥ. ശരത്ചന്ദ്രന്‍ വയനാട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രമാണ് 'ദി ഷോക്ക് '.

എം ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുനീര്‍ ടി കെ, റഷീദ് എം പി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പോള്‍ ബത്തേരി നിര്‍വ്വഹിക്കുകുന്നു. പിറന്ന മണ്ണില്‍ തന്റെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടെങ്കിലും അവരുടെ ഓര്‍മ്മകള്‍ അലിഞ്ഞു ചേര്‍ന്ന ആ മണ്ണിനെ നെഞ്ചോട് ചേര്‍ത്ത് അവരെ തേടിയലയുന്ന ഒരു പിതാവിന്റെ ജീവിതമാണ് ' ദി ഷോക്ക് ' എന്ന ചിത്രത്തില്‍ ശരത് ചന്ദ്രന്‍ വയനാട് ദൃശ്യവല്‍ക്കരിക്കുന്നത്. അമേയ, ധനേഷ് ദാമോദര്‍,റിയാസ് വയനാട്, ലെന, സന്തോഷ് കുട്ടീസ്,ഷീന നമ്പ്യാര്‍, മുനീര്‍, സിന്‍സി, മുസ്തഫ, ഷാജി,മാരാര്‍, ജയരാജ് മുട്ടില്‍ എന്നിവരും അഭിനയിക്കുന്നു. ഷീമ മഞ്ചാന്റെ വരികള്‍ക്ക് കുഞ്ഞിമുഹമ്മദ് ഈണം.

അതി ജീവനത്തിന്റെകാലത്ത് ഇനിയൊരു പ്രകൃതി ദുരന്തം കൂടി നമ്മുടെ നാടിനെ കീഴ്‌പ്പെടുത്താതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തിന് നമ്മള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നാണ് 'ദി ഷോക്ക് ' പറയുന്നതെന്ന് സംവിധായകന്‍. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് ശരത്ചന്ദ്രന്‍ വയനാട് പറഞ്ഞു.

abu salim starrer the shock movie

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT