Entertainment

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം; നാഗചൈതന്യയുമായുള്ള വിവാഹമോചനം സ്ഥിരീകരിച്ച് സമാന്ത പ്രഭു

നാഗചൈതന്യയുമായുള്ള വിവാഹ മോചനം സ്ഥിരീകരിച്ച് സാമന്ത പ്രഭു. നീണ്ട ആലോചനകള്‍ക്ക് ശേഷം വിവാഹ ബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചുവെന്ന് സാമന്ത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇരുവരും തമ്മില്‍ വിവാഹ ബന്ധം വേര്‍പിരിയുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

'' ഒരുപാട് ആലോചനകള്‍ക്ക് ശേഷം ഞങ്ങള്‍ ഭാര്യ, ഭര്‍തൃ ബന്ധത്തില്‍ നിന്ന് പിരിയാന്‍ തീരുമാനിച്ചു. തങ്ങളുടെ തന്നെ വഴികളിലേക്ക് നീങ്ങാന്‍ കൂടിയാണത്. ഒരു ദശാബ്ദത്തോളമുള്ള സൗഹൃദം ഞങ്ങളുടെ ഇടയിലുണ്ട്. അത് തന്നെയായിരുന്നു ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറയും.

അതുകൊണ്ട് ഒരു പ്രത്യേക അടുപ്പം ഇനിയും ഞങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്ന് കരുതുന്നു. ഈ പ്രയാസമേറിയ സമയത്ത് ആരാധകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമാണ്.

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം, ഞങ്ങള്‍ക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. പിന്തുണയ്ക്ക് നന്ദി. സാമന്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT