Music

മൃദുലാദേവിയുടെ രചനയില്‍ ജിയോ ബേബിയുടെ സംഗീതം, കര്‍ഷകര്‍ക്കൊപ്പം 'പടരുന്നു... അണിചേരുന്നു...

THE CUE

രാജ്യത്ത് 100 ദിവസത്തിലധികമായി സമരമുഖത്തുള്ള കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യവുമായി സംവിധായകന്‍ ജിയോ ബേബിയും ഗാനരചയിതാവ് മൃദുലാദേവിയും. മൃദുലാദേവിയുടെ രചനയില്‍ സംവിധായകന്‍ ജിയോ ബേബി ഈണമൊരുക്കിയ പടരുന്നു അണിചേരുന്നു എന്ന ഐക്യദാര്‍ഡ്യഗാനം ദ ക്യു യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി.

വാദ്യോപകരണങ്ങള്‍ ഇല്ലാതെയാണ് ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലൂടെ ശ്രദ്ധേയയായ നിരഞ്ജന രമയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അജേഷ് മധുവാണ് ലിറിക്കല്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മിഥുന്‍ വി ദേവ് ശബ്ദമിശ്രണം. ജിയോ ബേബിയുടെ നേതൃത്വത്തിലുള്ള മാന്‍ കൈന്‍ഡ് സിനിമാസാണ് ഐക്യദാര്‍ഡ്യഗാനത്തിന് പിന്നില്‍.

മൃദുലാദേവി കര്‍ഷക ഐക്യദാര്‍ഢ്യഗാനത്തെക്കുറിച്ച്

വേദനിക്കുന്നവരുടെ നെഞ്ചില്‍ നിന്നാണ് ആദ്യത്തെ പാട്ട് ഉറവ് പൊട്ടിയത്. നമ്മുടെ നാട്ടിന്റെ തേക്കുപാട്ട്, ഞാറ്റു പാട്ട്, കൊയ്ത്തു പാട്ട് ഒക്കെ കര്‍ഷകര്‍ നമുക്ക് തന്ന ഗാനങ്ങളാണ് . നിലമൊരുക്കാനും,വിത്ത് വിതയ്ക്കാനും അടിസ്ഥാന ജനവിഭാഗങ്ങളായ അവര്‍ പാടിക്കൊണ്ടേയിരുന്നു.

ആഫ്രിക്കയില്‍ നിന്നുള്ള അടിമസമൂഹങ്ങള്‍ പണിക്കിടയില്‍ വെള്ളം കിട്ടാതെ തൊണ്ട വരണ്ടപ്പോളും,, ഉടമകളുടെ ചൂഷണത്തില്‍ നിന്ന് രക്ഷ നേടാനും, കഠിനജോലിയുടെ ക്ഷീണമകറ്റാനും പാടിയ പാട്ടുകളായ ഫീല്‍ഡ് ഹോളര്‍ ഗാനങ്ങള്‍, റയില്‍ ഗാനങ്ങള്‍, തൊഴില്‍ ഗാനങ്ങള്‍ എന്നിവ (Field Holler, Rail Songs, Work osngs ) പില്‍ക്കാലത്തു സാംസ്‌കാരികതയുടെയും, ആധുനികതയുടെയും ഭാഗമായിമാറി.

പാട്ടുകള്‍ നിര്‍വഹിക്കുന്നത് വലിയ സാമൂഹിക ഉത്തരവാദിത്തങ്ങള്‍ കൂടിയാണ്. അത് കൊണ്ട് തന്നെ പാട്ടുകള്‍ ശ്രുതിഭംഗിക്കുമപ്പുറം നിലപാടും, രാഷ്ട്രീയവും കൂടിയാവുന്നു.

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ നേരിടുന്ന അനീതിക്കെതിരെ ഐക്യദാര്‍ഢ്യഗാനമെഴുതാന്‍ എനിക്ക് അവസരം കിട്ടിയത് ഏറെ സന്തോഷം നല്‍കുന്നു. വെറുമൊരെഴുത്തല്ല മറിച്ച് അതൊരു ദൗത്യമാണെന്ന് തിരിച്ചറിയുന്നു. വേദനിക്കുന്നവരുടെ

സാമൂഹിക ഉത്തരവാദിത്തം ഉള്ള മൂവ്‌മെന്റുകളുടെ ഭാഗമാവുന്നതിന് ഇത്തരം ഇടപെടലുകള്‍ വഴി സാധിക്കുന്നു എന്ന സന്തോഷവുമതു നല്‍കുന്നു.

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT