Some of the elements in this story are not compatible with AMP. To view the complete story, please click here
Entertainment

ബറോസ് 3ഡി, വമ്പന്‍ പ്രഖ്യാപനവുമായി മോഹന്‍ലാല്‍, ‘അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു’ 

THE CUE

അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാലില്‍ നിന്നാണ് ഈ പ്രഖ്യാപനം. ചലച്ചിത്രലോകത്തെ അമ്പരപ്പിക്കുന്ന ഈ പ്രഖ്യാപനം ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ത്രീഡി ആയിരിക്കുമെന്നും അറിയിക്കുന്നു.

ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ബറോസ് എഎന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ദ കംപ്ലീറ്റ് ആക്ടര്‍ എന്ന സ്വന്തം വെബ്‌സൈറ്റിലെ പ്രതിമാസ ബ്ലോഗിലാണ് ആരാധകരെയും ആസ്വാദകരെയും ചലച്ചിത്രലോകത്തെ ഒരു പോലെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി ലാല്‍ എത്തിയത്. ബറോസ് എന്നതിനെ സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്നുമൊരാള്‍ എന്ന അടിക്കുറിപ്പും നല്‍കുന്നുണ്ട് മോഹന്‍ലാല്‍. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ.

AUDIO/ എന്താണ് ബറോസ്, മോഹന്‍ലാല്‍ പറയുന്നത് കേള്‍ക്കാം

കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോകുന്ന രീതിയിലുള്ള ത്രീ ഡി സ്‌റ്റേജ് ഷോ ആലോചനയാണ് സിനിമാ രൂപത്തില്‍ എത്തിയതെന്ന് മോഹന്‍ലാല്‍.

മനസ് ഇപ്പോള്‍ ബറോസിന്റെ ലഹരിയിലാണ്. ാെരു പാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് എനിക്ക് നന്നായറിയാം. എത്രകാലമായി ഞാനത് കണ്ട് കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ ശിരസിലും ആ ഭാരം അമരുന്നു.

എനിക്ക് ഒരു ലോകസിനിമാ ചെയ്യാനാണ് ഇഷ്ടം എന്ന ജിജോയുടെ സ്വപ്‌നത്തിന്റെ തുടക്കമാണ് ഈ സിനിമയെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ ബ്ലോഗ് ഇവിടെ വായിക്കാം

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT