Film Talks

ടൊവിനോയ്‌ക്കൊപ്പം ലെനിനും അംബേദ്കറും ഹിറ്റ്‌ലറും; ഡോ.ബിജു ചിത്രം

കൊവിഡ് കാലത്തെ സിനിമാ പ്രഖ്യാപനങ്ങളില്‍ കൗതുകം ജനിപ്പിച്ച പോസ്റ്ററുകളിലൊന്ന് കഴിഞ്ഞ ദിവസം ടൊവിനോ തോമസ് പങ്കുവച്ചതാണ്. ലെനിന്‍, അംബേദ്കര്‍, ഹിറ്റ്‌ലര്‍, ടോള്‍സ്‌റ്റോയ് എന്നിവരുമായി രൂപസാദൃശ്യമുള്ള അഭിനേതാക്കളെ തേടുന്നുവെന്നായിരുന്നു പോസ്റ്ററിലെ കാസ്റ്റിംഗ് കോള്‍. മലയാളം നന്നായി സംസാരിക്കണമെന്ന നിബന്ധനയും. ദേശീയ അവാര്‍ഡ് ജേതാവായ ഡോ.ബിജു സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്കാണ് ലെനിനെയും അംബേദ്കറെയും ഹിറ്റ്‌ലറെയും ടോള്‍സ്‌റ്റോയിയെയും വേണ്ടത്.

എന്തുകൊണ്ട് അഭിനേതാക്കളായി അംബേദ്കറും ഹിറ്റ്‌ലറും ലെനിനും?

ഈ ചോദ്യത്തിന് സംവിധായകന്‍ ഡോ.ബിജു തന്നെ ഉത്തരം നല്‍കും. ഞാന്‍ മുമ്പ് ചെയ്ത സിനിമകള്‍ നിന്ന് വ്യത്യസ്ഥമായ പരിചരണമുള്ള സിനിമയാണ്. സര്‍റിയലിസ്റ്റിക് ആയി കഥ പറയുന്ന രാഷ്ട്രീയ ചിത്രമാണ്. ഒരാളുടെ യാത്രയില്‍ ഹിറ്റ്‌ലറും ലെനിനും അംബേദ്കറും ടോള്‍സ്‌റ്റോയിയും കടന്നുവരികയാണ്. ആ വരവിന് നമ്മള്‍ കടന്നുപോകുന്ന പല രാഷ്ട്രീയ സാഹചര്യങ്ങളുമായും സംഭവ വികാസങ്ങളുമായും ബന്ധമുണ്ട്. ടൊവിനോ തോമസാണ് നായകന്‍. കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാനാകുന്ന സിനിമയല്ല. കാസ്റ്റിംഗ് പ്രധാനമായതിനാലും ഈ പറഞ്ഞ കഥാപാത്രങ്ങള്‍ക്കായുള്ള തിരച്ചില്‍ എളുമപ്പല്ലെന്നത് കൊണ്ടും അതിലേക്ക് കടന്നതാണ്. മുമ്പ് ചെയ്ത സിനിമകളെക്കാള്‍ ബജറ്റ് വരുന്ന ചിത്രം കൂടിയാണ്. സെറ്റ് തയ്യാറാക്കേണ്ടതുണ്ട്. ലൊക്കേഷനും കഥയ്ക്ക് അനുയോജ്യമായത് വേണം.

കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ആണ് ടൊവിനോ തോമസിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ ഒടിടി റിലീസായിരിക്കുമെന്നറിയുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് കൊവിഡിന് മുമ്പ് ചിത്രീകരണം നിര്‍ത്തിവച്ച ടൊവിനോ സിനിമ.

'പാൻ ഇന്ത്യൻ സ്റ്റാർ അല്ല, ഞാനൊരു ആക്ടർ മാത്രമാണ്, രൺബീർ രാജ്യത്തെ ഏറ്റവും മികച്ച നടൻ'; ഫഹദ് ഫാസിൽ

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

SCROLL FOR NEXT