Film Talks

ആദ്യം ഉല്ലാസം ഡബ്ബിംഗ് പിന്നീട് ചര്‍ച്ച, ഷെയിന്‍ നിഗത്തിന് മുന്നില്‍ ഉപാധിയുമായി നിര്‍മ്മാതാക്കള്‍

THE CUE

ഷെയിന്‍ നിഗത്തിനെതിരായ വിലക്ക് നീക്കുന്നതിനും തുടര്‍ന്ന് സിനിമകളില്‍ സഹകരിപ്പിക്കുന്നതിനും കര്‍ശന ഉപാധിയുമായി നിര്‍മ്മാതാക്കളുടെ സംഘടന. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം എന്ന സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍ദേശം. ഡിസംബര്‍ 19ന് നടന്ന നിര്‍മ്മാതാക്കളുടെ സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റിയിലും ഇതേ നിര്‍ദേശം ഉയര്‍ന്നിരുന്നു.

മനോവിഷമമോ അതോ മനോരോഗമോ എന്ന പരാമര്‍ശത്തില്‍ നിര്‍മ്മാതാക്കളോട് ഷെയ്ന്‍ നിഗം മാപ്പ് ചോദിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, അമ്മ, ഫെഫ്ക എന്നീ സംഘടനകള്‍ക്ക് ഷെയിന്‍ നിഗം കത്തയക്കുകയായിരുന്നു. പരാമര്‍ശത്തില്‍ മാപ്പ് പറയുന്നുവെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ ഫേസ്ബുക്ക് മുഖേന ഷെയ്ന്‍ നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു.

മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നായിരുന്നു സംഘടനയുടെ നിലപാട്. ഈ സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെയും, താരങ്ങളുടെുയം, സംവിധായകരുടെയും സംഘടനകള്‍ക്ക് ഷെയ്ന്‍ മാപ്പപേക്ഷിച്ച് കത്ത് നല്‍കിയത്. താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടിവ് യോഗം ജനുവരിയില്‍ ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും പ്രശ്നത്തില്‍ തീരുമാനമുണ്ടാവുകയെന്നാണ് വിവരം. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള വേദിയിലായിരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരായ ഷെയ്ന്‍ നിഗത്തിന്റെ വിവാദ പരാമര്‍ശം. നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമോ മനോരോഗമോ എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

ഉല്ലാസം സിനിമ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗം നല്‍കിയ കത്ത് പരിഗണിക്കേണ്ട എന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. വെയില്‍, ഉല്ലാസം, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഉല്ലാസം എന്ന സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയാണ് തര്‍ക്കം. നിര്‍മ്മാതാക്കള്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രതിഫലം ഉറപ്പുനല്‍കിയത് പ്രകാരം നല്‍കിയില്ലെന്നും ദ ക്യു അഭിമുഖത്തില്‍ ഷെയിന്‍ നിഗം പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; ചരിത്രം കുറിച്ച് മമ്മൂട്ടിയും വിസ്മയത്തിളക്കത്തിൽ മലയാള സിനിമയും

ബാലനിലെ 'അമ്മ' ടോക്സിക്കോ? മറുപടിയുമായി ചിദംബരം

'എന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവിന് ബ്രേക്ക് ഈവൻ പോലും കിട്ടിയില്ല എന്നതിൽ നിരാശ'; 'നടികർ' പരാജയത്തെക്കുറിച്ച് ജീൻ പോൾ ലാൽ

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

SCROLL FOR NEXT