Film Talks

‘സുരാജേട്ടന്‍ കണ്ണ് കൊണ്ടൊക്കെ അഭിനയിക്കുന്നത് നോക്കി നിന്നു പോകും’; ഫൈനല്‍സിലെ വര്‍ഗീസ് മാഷിനെക്കുറിച്ച് രജിഷ

THE CUE

അരുണ്‍ പിആര്‍ സംവിധാനം ചെയ്ത ‘ഫൈനല്‍സ്’ സ്‌പോര്‍ട്‌സ് പശ്ചാത്തലത്തിലൊരുങ്ങിയ, അച്ഛനും-മകളും തമ്മിലുള്ള ബന്ധം പറയുന്ന ഇമോഷണല്‍ ഡ്രാമ കൂടിയാണ്. പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്ന ഒരുപാട് മുഹൂര്‍ത്തങ്ങളുള്ള ചിത്രത്തില്‍ വര്‍ഗീസ് മാഷ് എന്ന അച്ഛനായെത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രം കയ്യടി നേടുകയാണ്.

സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനം താനടക്കമുള്ള മറ്റ് താരങ്ങളെയും നന്നായി അഭിനയിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ചിത്രത്തിലെ നായികയായ രജിഷ പറഞ്ഞു. ജൂണിലെ ജോജുച്ചേട്ടനുമായിട്ടുള്ള അച്ഛനും മകളും തമ്മിലുള്ള റിലേഷന്‍ഷിപ്പ് ഭയങ്കര ക്യൂട്ടായിട്ടുള്ള ഫ്രണ്ട്ഷിപ്പ് ബേസ്ഡ് ഒന്നായിരുന്നു. പക്ഷേ ഫൈനല്‍സില്‍ അങ്ങനെയല്ല, രണ്ടും രണ്ട് വിധത്തിലുള്ള റിലേഷന്‍ഷിപ്പാണ്, രണ്ടിലും നമ്മള്‍ നോക്കിക്കാണുന്ന വലിയ ടാലന്റഡ് ആയിട്ടുള്ള അഭിനേതാക്കളാണ്. തന്റെ പെര്‍ഫോര്‍മന്‍സ് നന്നായിട്ടുണ്ടെങ്കില്‍ അത് അവരുടെയൊപ്പം അഭിനയിക്കുന്നതിനൊപ്പം സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും ‘ദ ക്യൂ’വിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞു.

എല്ലാം ഒരു ഗിവ് ആന്‍ഡ് ടേക്ക് ആയി വരുന്നതാണ്. അവര്‍ അസാധ്യമായിട്ട് പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മുടെ മുഖത്തും അറിയാതെ വന്നു പോകുന്നത്. സുരാജേട്ടന്‍ കണ്ണ് കൊണ്ടൊക്കെ ചിലപ്പോള്‍ അഭിനയിക്കും, അത് ചില സമയത്ത് നോക്കി നിന്നു പോകും, എങ്ങനെയാണ് ഇത് ചെയ്യുന്നത് , എങ്ങനെ ഇത് പഠിക്കാം, ഞാനാണെങ്കിലും നിരഞ്ജാണെങ്കിലും സുരാജേട്ടന്റെ ഒപ്പം അഭിനയിക്കുന്നവരിലെല്ലാം ആ മാറ്റം കാണാന്‍ കഴിയും. വളരെ എന്‍ജോയ് ചെയ്താണ്‌സിനിമ ചെയ്തത്.
രജിഷ

ഫൈനല്‍സിലെ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച വര്‍ഗീസ് മാഷ് കേരളത്തിലെ ഒരുപാട് സ്‌പോര്‍ട്‌സ് കോച്ചുമാരെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണെന്ന് സംവിധായകന്‍ അരുണ്‍ പിആര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ ഒരുപാട് വര്‍ഗീസ് മാഷുമാരുണ്ട് സ്പോര്‍ട്സിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച എന്നാല്‍ മുഖ്യധാര ഗ്ലാമര്‍ ലോകത്ത് കാണാത്തവര്‍. ഇപ്പോള്‍ കോരുത്തോട് സ്‌കൂളിലെ തോമസ് മാഷ് ഇന്ത്യയിലെ ഏറ്റവും നല്ല പോള്‍വാള്‍ട്ട് അക്കാദമി ഉണ്ടാക്കാന്‍ ഒരു കോച്ചിന് ചെയ്യേണ്ടി വന്നത് സ്വന്തം റബ്ബര്‍ തോട്ടം വെട്ടിമാറ്റിയാണ് അക്കാദമി തുടങ്ങിയത്. അങ്ങനെ സിസ്റ്റത്തിന്റെ ഒരു പിന്തുണ കൊണ്ടുമല്ല അവനവന്റെ ഭ്രാന്തന്‍ തീരുമാനത്തില്‍ വലിയ ഉയരങ്ങളില്‍ എത്തിയവരാണ് കേരളത്തിലെ പല അത്ലറ്റ്സും. അങ്ങനെ ഒരുപാട് പേരുടെ ഇമോഷന്‍സിനെ പ്രതിനിധീകരിക്കാന്‍ ഒരു ഗംഭീര ആക്ടര്‍ വേണം അങ്ങനെയാണ് അത് സുരാജേട്ടനിലേക്കെത്തിയത്.
അരുണ്‍

ജമനാപ്യാരി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി ആര്‍ അരുണ്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ഫൈനല്‍സ്. മണിയന്‍പിള്ളരാജുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് ഇളമണ്‍ ആണ് ക്യാമറ. ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT