Film Talks

'സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നു, അത് പരിതാപകരമാണ്'; നൂറിന്‍ ഷെരീഫ്

സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ടി വരുന്നത് പരിതാപകരമായ അവസ്ഥയാണെന്ന് നടി നൂറിന്‍ ഷെരീഫ്. സ്ത്രീകള്‍ ആരുടെയും മുകളിലാണ് താഴെയാണ് എന്നൊന്നുമല്ല ഇവിടെ സംസാരിക്കുന്നത്. നമ്മുടെ അവകാശത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്വന്തം അവകാശത്തിന് വേണ്ടി പോരാടേണ്ടി വരുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകരുത് എന്നും നൂറിന്‍ ദ ക്യുവിനോട് പറഞ്ഞു.

സിനിമയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. സിനിമയില്‍ അത് കൂടുതലാവാന്‍ കാരണം തുടക്കത്തില്‍ ഇതൊരു പുരുഷകേന്ദ്രീകൃത മേഖലയായതിനാല്‍ ആയിരിക്കാമെന്നും നൂറിന്‍ അഭിപ്രായപ്പെട്ടു.

നൂറിന്‍ ഷെരീഫ് പറഞ്ഞത് :

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സിനിമയില്‍ മാത്രമല്ല സ്ത്രീകള്‍ക്ക് എല്ലായിടത്തും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. സിനിമയില്‍ ഒരുപക്ഷെ കൂടുതല്‍ ഉണ്ടായിരിക്കാം. കാരണം തുടക്ക കാലത്ത് സിനിമ പുരുഷകേന്ദ്രീകൃതമായിരുന്നു. അന്നും സ്ത്രീകള്‍ ഉണ്ട്. പക്ഷെ ഇന്നത്തെ പോലെ സിനിമയുടെ എല്ലാ മേഖലയിലും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് സ്ത്രീകള്‍ക്ക് വേണ്ടി കുറച്ച് ആളുകള്‍ സംസാരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അത് നല്ല കാര്യമാണ്.

നമ്മള്‍ ആരും ആരുടെയും മുകളിലാകണം എന്നോ താഴെ ആകണം എന്നൊ അല്ല സംസാരിക്കുന്നത്. എനിക്ക് ഭയങ്കര വിഷമം തോന്നിയിട്ടുള്ള കാര്യം നമ്മുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്ത്രീകള്‍ക്ക് പോരാടേണ്ടി വരുന്നു എന്നതാണ്. അത് ഭയങ്കര പരിതാപകരമാണ്. അത് സമൂഹം സ്ത്രീകള്‍ കാണുന്ന രീതിയുടെ പ്രശ്‌നം കൊണ്ട് സംഭവിച്ചതാണ്. ഒരിക്കലും സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടേണ്ട അവസ്ഥ ആര്‍ക്കും ഉണ്ടാകരുത്.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT