Film Talks

'ചില ആളുകളില്‍ നിന്ന് ചില സമയത്ത് ന്യായമായ വേതനം കിട്ടാറില്ല'; നിഖില വിമല്‍

തുല്യ വേതനം വേണമെന്ന് താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് നടി നിഖില വിമല്‍. പക്ഷെ ന്യായമായ വേതനമാണ് വേണ്ടത്. അത് ചിലപ്പോള്‍ ചില ആളുകളില്‍ നിന്ന് കിട്ടാറില്ലെന്നും നിഖില ദ ക്യുവിനോട് പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റിന്റെ മാര്‍ക്കറ്റ് വാല്യുവിനും താഴെ വേതനം കൊടുക്കുമ്പോഴാണ് പ്രശ്‌നമെന്നും നിഖില അഭിപ്രായപ്പെട്ടു.

നിഖില വിമല്‍ പറഞ്ഞത് :

ഞാന്‍ ഒരിക്കലും തുല്യ വേതനം വേണമെന്ന് പറയുന്ന ആളല്ല. ഇപ്പോള്‍ ഞാന്‍ കേന്ദ്ര കഥാപാത്രമായ സിനിമയില്‍ എനിക്ക് ഒരു എമൗണ്ട് ചോദിക്കുന്നതില്‍ തെറ്റില്ല. ഇപ്പോള്‍ ഞാനും ആസിക്കയും ചേര്‍ന്ന് ചെയ്യുന്ന സിനിമയാണെങ്കില്‍ ആസിക്കയെ വെച്ചാണ് ആ സിനിമയുടെ ബിസിനസ് നടക്കുന്നത്. അവിടെ ആസിക്കയ്ക്ക് കൊടുക്കുന്ന അതേ വതനം വേണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല.

ഞാനൊരിക്കലും തുല്യ വതനം എന്ന് പറയില്ല. പക്ഷെ ഒരു ന്യായമായ രീതിയില്‍ കൊടുക്കുക എന്നതാണ്. അത് ചിലപ്പോള്‍ ചില സമയങ്ങളില്‍ ചില ആളുകളില്‍ നിന്ന് അത് കിട്ടാറില്ല. ഒരു ആര്‍ട്ടിസ്റ്റിന് ഉള്ള മാര്‍ക്കറ്റിന് ഒരു വാല്യു ഉണ്ട്. അതില്‍ കുറച്ച് പറയുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഉണ്ടാകാറുള്ളു.

ഇപ്പോള്‍ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാള്‍ 60 ലക്ഷം രൂപ ശമ്പളം വാങ്ങിക്കുന്നു എന്ന് കരുതി ഞാന്‍ അത് വാങ്ങിക്കണം എന്നില്ല. പക്ഷെ എനിക്ക് തരാനുള്ളത് തരണം. എന്റെ ഒക്കെ അനുഭവത്തില്‍ നമ്മള്‍ എത്ര പറഞ്ഞാലും അതിന്റെ പകുതിയെ അവര്‍ പറയുകയുള്ളു. ഒരു ബാര്‍ഗെയിനിംഗ് നടക്കും. എന്നിട്ട് ആ പകുതിയില്‍ നിന്നെ അവര്‍ കയറി വരുകയുള്ളു. അങ്ങനെ ചെയ്യുമ്പോഴാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്.

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

പൂർണ്ണിമ ഇന്ദ്രജിത്ത് - ഹക്കീം ഷാ ചിത്രം 'ഒരു കട്ടിൽ ഒരു മുറി' ; പുതിയ റിലീസ് തീയതി പുറത്തുവിട്ടു

'വടക്കുനോക്കിയന്ത്രത്തിലെ അതേ മീറ്ററിലെ നായകനാണ് മന്ദാകിനിയിൽ' ; ഒരു ദിവസം നടക്കുന്ന ഫൺ മൂവി ആണ് മന്ദാകിനിയെന്ന് അൽത്താഫ് സലിം

SCROLL FOR NEXT