Film Talks

'സ്ത്രീകളെ ഒരിക്കലും ഞാന്‍ ഡീഗ്രേഡ് ചെയ്യില്ല', അന്ന് പറഞ്ഞത് ഡബ്ല്യു.സി.സിയെ കുറിച്ച് അറിവില്ലെന്നാണെന്ന് മൈഥിലി

ഡബ്ല്യു.സി.സിയെ കുറിച്ച് താന്‍ സംസാരിക്കാത്തത് കളക്ടീവിനെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിവില്ലാത്തത് കൊണ്ടാണെന്ന് നടി മൈഥിലി. അത്തരം കൂട്ടായ്മകള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് നല്ലത് തന്നെയാണ്. അല്ലാതെ താന്‍ ഒരിക്കലും സ്ത്രീകളെ ഡീഗ്രേഡ് ചെയ്യില്ലെന്നും മൈഥിലി ദ ക്യുവിനോട് പറഞ്ഞു.

മൈഥിലി പറഞ്ഞത്:

എനിക്ക് ഡബ്ല്യു.സി.സിയെ കുറിച്ച് കൂടതലായി അറിവൊന്നും ഇല്ലെന്നാണ് ഞാന്‍ അന്ന് പറഞ്ഞത്. കാരണം എനിക്ക് ഡബ്ല്യുസിസിയെ കുറിച്ചോ അവരുട പ്രവര്‍ത്തനങ്ങളെ കുറിച്ചോ കൂടുതലായി അറിയില്ല. അവരില്‍ ആരും എന്നെ സമീപിച്ചിട്ടുമില്ല. അപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് പറയാനും ആളല്ല. നമുക്ക് അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ലല്ലോ. അന്നും ഇന്നും ഞാന്‍ അത് തന്നെയാണ് പറഞ്ഞത്.

അത്തരം കൂട്ടായ്മകള്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് എപ്പോഴും നന്നായിരിക്കും. അല്ലാതെ ആരെയും ഞാന്‍ ഡീഗ്രേഡ് ചെയ്തിട്ടല്ല ഒരിക്കലും പറയുന്നത്. സ്ത്രീകളെ ഒരിക്കലും ഞാന്‍ ഡീഗ്രേഡ് ചെയ്ത് സംസാരിക്കുകയില്ല. കാരണം ഞാനും ഒരു സ്ത്രീയാണ്. ഞാന്‍ ഒരു അമ്മയാകാന്‍ പോവുകയാണ്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT