Film Talks

‘ബ്രില്യന്റ് വര്‍ക്ക് കണ്ണാ, സെമ്മയാ ഇറുക്ക്’, ബോധം പോകാത്തതിന് ദൈവത്തിന് നന്ദി പറഞ്ഞ് കാര്‍ത്തിക്

THE CUE

ബ്രില്യന്റ് വര്‍ക്ക് കണ്ണാ, സെമ്മയാ ഇറുക്ക്, ലവ്ഡ് ഇറ്റ്. കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന മാഫിയാ എന്ന തമിഴ് ത്രില്ലറിന്റെ ടീസറിന് രജിനിയില്‍ നിന്ന് കിട്ടിയതാണ് ഈ അഭിനന്ദനം. കാര്‍ത്തിക് തന്നെയാണ് ചെന്നൈയില്‍ രജിനികാന്തിന്റെ വീട്ടില്‍ നിന്ന് അദ്ദേഹത്തിനൊപ്പം പകര്‍ത്തിയ ചിത്രത്തിനൊപ്പം അഭിനന്ദനം പങ്കുവച്ചത്. ബോധം പോകാത്തതിന് ദൈവത്തിന് നന്ദി പറയുകയാണ് കാര്‍ത്തിക് നരേന്‍. രജിനിയുടെ എളിമയെയും വാഴ്ത്തുന്നു ധ്രുവങ്കള്‍ പതിനാറ് എന്ന ത്രില്ലറിലൂടെ തെന്നിന്ത്യയെ ഞെട്ടിച്ച യുവസംവിധായകന്‍.

25കാരനായ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് മാഫിയ. ധ്രുവങ്കള്‍ പതിനാറ് തമിഴകത്ത് വലിയ ചര്‍ച്ചയായപ്പോള്‍ രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കാമെന്ന് ഗൗതം വാസുദേവ മേനോന്‍ പ്രഖ്യാപിച്ചു. ഗൗതമിന്റെ നിര്‍മ്മാണത്തില്‍ അരവിന്ദ് സ്വാമി, ശ്രിയാ സരണ്‍,ഇന്ദ്രജിത്ത് സുകുമാരന്‍, സന്ദീപ് കിഷന്‍ എന്നിവര്‍ അഭിനയിച്ച സിനിമ പല വിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിയറ്ററുകളിലെത്തിയില്ല. ഗൗതം വാസുദേവ മേനോന്‍ സിനിമകളെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയും നിയമപ്രശ്‌നങ്ങളും നരഗാസുരന്റെയും വഴിമുടക്കി. ഇതിന് പിന്നാലെയാണ് കാര്‍ത്തിക് നരേന്‍ മൂന്നാം സിനിമ അനൗണ്‍സ് ചെയ്തത്.

അരുണ്‍ വിജയ്, പ്രിയാ ഭവാനി, പ്രസന്ന എന്നിവരാണ് മാഫിയ ചാപ്റ്റര്‍ വണ്‍ അഭിനേതാക്കള്‍. ഗാംഗ്സ്റ്റര്‍ ത്രില്ലറാണ് സിനിമ. തമിഴിലെ ബിഗ് ബജറ്റ് നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. രജിനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന എ ആര്‍ മുരുഗദോസ് ചിത്രം ദര്‍ബാര്‍ നിര്‍മ്മിക്കുന്നതും ലൈക്കയുടെ ബാനറില്‍ സുഭാസ്‌കരന്‍ ആണ്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT