Film Talks

'മുപ്പതു ദിവസവും എന്റെ മുഖത്ത് നീ പൂശീയചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ'; ഷാബുവിനെ ഓര്‍ത്ത് ജോയ് മാത്യു

മേക്കപ്പ് മാന്‍ എന്നതിലുപരി സഹോദരനെ പോലെയായിരുന്നു അന്തരിച്ച മേക്കപ്പ് മാന്‍ ഷാബുവെന്ന് ജോയ് മാത്യു. ക്രിസ്മസ് സ്റ്റാര്‍ തൂക്കുന്നതിനിടെയുണ്ടായ അപകടത്തിലായിരുന്നു നിവിന്‍ പോളിയുടെ പേഴ്‌സണല്‍ മേക്കപ്പ് മാന്‍ ഷാബു മരിച്ചത്.

'നിവിന്‍ പോളിയുടെ സ്വന്തം മെയ്ക്കപ്പ് മാന്‍ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സഹാദരനെപ്പോലെതന്നെയായിരുന്നു. ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും', ജോായ് മാത്യു കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'പൊടുന്നനെയുള്ള വേര്‍പാടുകള്‍ സൃഷ്ടിക്കുന്ന മുറിവുകള്‍ എളുപ്പത്തില്‍ കരിയുകയില്ല .പത്തുവര്ഷക്കാലം മലയാള സിനിമയില്‍ മെയ്ക്കപ്പ് കലാകാരനായിരുന്ന ഷാബു പുല്‍പ്പള്ളി അപകടത്തില്‍ മരിച്ച വാര്‍ത്ത ഒരു നടുക്കത്തോടെയാണ് കേട്ടത് .

കുട്ടികള്‍ക്ക് സന്തോഷിക്കാന്‍ ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നതിനിടയിലായിരുന്നു മരണം ഷാബുവിനെ തട്ടിയെടുത്തത് .

നിവിന്‍ പോളിയുടെ സ്വന്തം മെയ്ക്കപ്പ് മാന്‍ എന്നതിലുപരി അദ്ദേഹത്തെ സഹോദരതുല്യം കരുതലോടെ എല്ലാകാര്യങ്ങളും നോക്കി നടത്തിയിരുന്ന ഷാബു മറ്റെല്ലാ നടീനടന്മാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സഹാദരനെപ്പോലെതന്നെയായിരുന്നു .

ശാന്തതയും സൗമനസ്യവുമായിരുന്നു ഷാബുവിന്റെ കൈമുതല്‍ -ലോക്ക് ഡൗണ്‍ നല്‍കിയ മടുപ്പില്‍ നിന്നും പുറത്തുകടക്കാന്‍ സഹായിച്ച 'കനകം കാമിനി കലഹം 'സിനിമയുടെ ഒരു മാസത്തിലധികം നീണ്ടുനിന്ന ഷൂട്ടിംഗ് .ഒരു കൂരയ്ക്ക് കീഴെ താമസിച്ചു ഒരേപാത്രത്തില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞ ദിവസങ്ങള്‍ !മുപ്പത് ദിവസവും എന്റെ മുഖത്ത് നീ പൂശിയ ചായം ഇന്നെന്റെ കണ്ണീരിനാല്‍ പോലും കഴുകിക്കളയാനാവുന്നില്ലല്ലോ.

പ്രിയ സുഹൃത്തെ നിന്റെ ഓര്‍മ്മക്ക് മുന്നില്‍ ശിരസ്സ് കുനിക്കട്ടെ .

ഓരോ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ കാണുബോഴും ഞങ്ങളുടെ മനസ്സില്‍ നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പ്രകാശം പൊഴിക്കും, പ്രിയ സുഹൃത്തെ വിട'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Joy Mathew About Makeup Man Shabu

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT