Film Talks

പിറന്നാള്‍ ആശംസകള്‍ക്ക് നന്ദിയറിയിച്ച് പശുഫാമില്‍ നിന്ന് ജയറാം

പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ജയറാം. 55-ാം പിറന്നാളാണ് മലയാളികളുടെ പ്രിയതാരം ഇന്ന് ആഘോഷിക്കുന്നത്. മക്കളായ കാളിദാസിനും, മാളവികയ്ക്കും പുറവെ കുഞ്ചാക്കോ ബോബനുള്‍പ്പടെയുള്ള പ്രമുഖ താരങ്ങളും ജയറാമിന് ആശംസകള്‍ അറിയിച്ചിരുന്നു.

'ജന്മദിനത്തില്‍ സ്‌നേഹങ്ങളും ആശംസകളും നേരിട്ടും അല്ലാതെയും അറിയിച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഒരുപാട് നന്ദി', സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ജയറാം പറയുന്നു. പെരുമ്പാവൂര്‍ തോട്ടുവയിലുള്ള തന്റെ പശുഫാമില്‍ നിന്നാണ് ജയറാം വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്തു വര്‍ഷം മുമ്പ് തുടങ്ങിയ ജയറാമിന്റെ ഫാമില്‍ ഇപ്പോള്‍ അമ്പതില്‍ അധികം പശുക്കളുണ്ട്. ജയറാമിന്റെ ഫാമിനെ നേരത്തെ സംസ്ഥാനത്തെ മാതൃകാ ഫാമായി കേരള ഫീഡ്‌സ് പ്രഖ്യാപിച്ചിരുന്നു. ഫാമിലെ ശുചിത്വവും മറ്റ് പ്രത്യേകതകളും കണക്കിലെടുത്തായിരുന്നു താരത്തിന്റെ ആനന്ദാ ഫാമിനെ മാതൃക ഫാമായി പ്രഖ്യാപിച്ചത്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT