Film Talks

'ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്ന കൂട്ടത്തെ വിശ്വസിക്കരുത്'; അവര്‍ക്ക് മനുഷ്യത്വത്തെക്കുറിച്ച് പറഞ്ഞുകൊടുക്കണമെന്ന് വിജയ് സേതുപതി

ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നും നടന്‍ വിജയ് സേതുപതി. ദൈവത്തെ ദൈവം തന്നെ രക്ഷിക്കും, അത്തരക്കാരോട് നിങ്ങളുടെ മതത്തില്‍ എന്ത് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞുകൊടുക്കുന്നതിന് പകരം മനുഷ്യത്വത്തെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും പറഞ്ഞുകൊടുക്കുകയെന്നും സേതുപതി പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇന്നലെ നടന്ന മാസ്റ്റര്‍ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു താരത്തിന്റെ പരാമര്‍ശം.

ദൈവം തന്നെ രക്ഷിക്കാനെത്തുന്ന മഹാമാനുഷ്യന്റെ പിന്നാലെയല്ല, ദൈവത്തെ ദൈവം തന്നെ രക്ഷിക്കും, ദൈവത്തെ രക്ഷിക്കാനാണെന്ന് പറഞ്ഞു പോകുന്ന ഒരു കൂട്ടത്തിന് പിന്നാലെ പോകാതിരിക്കുക, അത് പ്രധാനമാണ്, അങ്ങനെ പറയുന്നവരെ വിശ്വസിക്കാതിരിക്കുക. അത്തരം കാര്യങ്ങള്‍ പറയുന്നവരോട് നിങ്ങളുടെ മതത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് മറുപടി പറയാതിരിക്കുക, മറിച്ച് മനുഷ്യത്വത്തെക്കുറിച്ചും അതിന്റെ വിലയെക്കുറിച്ചും പറഞ്ഞുകൊടുക്കുക.
വിജയ് സേതുപതി.

ദൈവം മുകളിലാണ് മനുഷ്യനാണ് ഭൂമിയിലിരിക്കുന്നത്, മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. ഇത് മനുഷ്യര്‍ ജീവിക്കുന്ന ഇടമാണ്, സന്തോഷത്തോടെ സ്‌നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ ഇവിടെ ജീവിക്കണമെന്നും ദൈവത്തിനും മനുഷ്യര്‍ക്കും മതമാവശ്യമില്ലെന്നും താരം ചടങ്ങില്‍ പറഞ്ഞു.

കഴിഞ്ഞ മാസം ആദായ നികുതി വകുപ്പ് നടന്‍ വിജയ്യെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഏവരും ഉറ്റു നോക്കിയ ചടങ്ങായിരുന്നു പുതിയ ചിത്രമായ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച്. കേന്ദ്രസര്‍ക്കാറിനെതിരായ പരാമര്‍ശങ്ങളാണ് വിജയ്‌ക്കെതിരായ അന്വേഷണത്തിന്റെ കാരണമെന്ന് ആരോപണമുണ്ടായി. വിഷയത്തില്‍ താരത്തിന്റെ പ്രതികരണം ഓഡിയോ ലോഞ്ചിലായിരിക്കും ഉണ്ടാവുക എന്നതുകൊണ്ട് തന്നെയാണ് ഇന്നല നടന്ന ചടങ്ങ് എല്ലാവരും ഉറ്റു നോക്കിയത്. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്‌കരിക്കുക എന്നുമായിരുന്നു വിഷയത്തില്‍ താരത്തിന്റെ പ്രതികരണവും. ചടങ്ങിലെ വിജയ് സേതുപതിയുടെ മുഴുവന്‍ പ്രസംഗവും പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രചരിക്കുന്ന പ്രസംഗത്തിലെ ക്ലിപ്പിലാണ് ശ്രദ്ധേയമായ പരാമര്‍ശങ്ങളുള്ളത്. മുന്‍പ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനാ അനുഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയടക്കം തമിഴ് നടന്‍ വിജയ് സേതുപതിയും കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തു വന്നിട്ടുണ്ട്. താരം മതം മാറിയെന്ന് കഴിഞ്ഞമാസം വ്യാജപ്രചരണവും നടന്നിരുന്നു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT