Film Talks

ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം, അവയുടെ റീമേക്കിനോട് താല്പര്യമില്ല; റഹ്മാൻ

ക്ലാസിക് സിനിമകൾ റീമേക്ക് ചെയ്യുന്നതിനോട് താൽപര്യമില്ലെന്ന് നടൻ റഹ്മാൻ. കരിയറിലെ ഏതെങ്കിലും ചിത്രങ്ങൾ റീ വിസിറ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്നുണ്ടോയെന്ന ചോദ്യത്തിനാണ് റീമേക്കുകളോടുള്ള തന്റെ വിയോജിപ്പ് റഹ്മാൻ തുറന്നു പറഞ്ഞത്. ചില ക്ലാസിക് ചിത്രങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുന്നതാണ് നല്ലതെന്നും അവ മറ്റൊരാളാൽ പുനർനിർമ്മിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും റഹ്മാൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

റഹ്മാൻ പറ‍ഞ്ഞത്:

ചില ക്ലാസിക് സിനിമകൾ നമ്മൾ ചെയ്തിട്ട് അത് മറ്റൊരാളെക്കൊണ്ട് റീമേക്ക് ചെയ്യിക്കുന്നതിനോട് എനിക്ക് വലിയ യോജിപ്പില്ല. ചില ക്ലാസിക് സിനിമകൾ ക്ലാസിക്കായി തന്നെ നിലനിൽക്കണം. അങ്ങനെ ചിന്തിക്കുന്നൊരാളാണ് ഞാൻ. അതുകൊണ്ട് തന്നെ റീ വിസിറ്റ് ചെയ്യുക എന്ന് പറയുമ്പോൾ എന്റെ പഴയ കഥാപാത്രങ്ങളുടെ ആ പ്രായത്തിലേക്ക് എനിക്കൊരിക്കലും തിരിച്ചെത്താൻ സാധിക്കില്ലല്ലോ.

നടന്‍ റഹ്‌മാന്‍ ഭാഗമാകുന്ന ആദ്യ സീരീസ് '1000 ബേബീസ്'ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. നജീം കോയ സംവിധാനം ചെയ്യുന്ന മലയാളം ത്രില്ലര്‍ സീരിസാണ് '1000 ബേബീസ്'. കുഞ്ഞുങ്ങളുടെ കൂട്ടമരണവും അതിനെ തുടര്‍ന്നുള്ള കേസ് അന്വേഷണവുമാണ് സീരിസിന്റെ പ്രമേയമെന്നാണ് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലർ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ അഞ്ചാമത്തെ മലയാളം ഒറിജിനല്‍ സീരീസാണ് '1000 ബേബീസ്'. ന്ദി നടിയും സംവിധായികയുമായ നീന ഗുപ്ത ഏറെ കാലത്തിന് ശേഷം മലയാളത്തില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ സീരീസിനുണ്ട്. സഞ്ജു ശിവറാം, അശ്വിന്‍ കുമാര്‍, ആദില്‍ ഇബ്രാഹിം, ഷാജു ശ്രീധര്‍, ജോയ് മാത്യു, ഇര്‍ഷാദ് അലി, വി.കെ.പ്രകാശ്, മനു എം. ലാല്‍, ഷാലു റഹിം, സിറാജുദ്ദീന്‍ നാസര്‍, ഡെയ്ന്‍ ഡേവിസ്, രാധിക രാധാകൃഷ്ണന്‍, വിവിയ ശാന്ത്, നസ്ലിന്‍, ദിലീപ് മേനോന്‍, ധനേഷ് ആനന്ദ്, ശ്രീകാന്ത് മുരളി, ശ്രീകാന്ത് ബാലചന്ദ്രന്‍ എന്നിവരാണ് സീരീസിലെ മറ്റ് അഭിനേതാക്കള്‍.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് സീരീസ് നിര്‍മ്മിച്ചിരിക്കുന്നത്. നജീം കോയയും അറൗഫ് ഇര്‍ഫാനും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുഗു, കന്നഡ, മറാത്തി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT