Film Talks

ഞങ്ങള്‍ അതീവ സന്തോഷത്തിലാണ് ; വേർപിരിഞ്ഞതിന് ശേഷം അമീറും കിരണും ഒരുമിച്ച്

പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി അമീർ ഖാനും കിരൺ റാവുവും കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്നും ഒരുമിച്ച് ഉണ്ടാകുമെന്നും ഇരുവരും ഇപ്പോൾ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞിരിക്കുകയാണ്.

‘ഞങ്ങള്‍ ഇരുവരും അതീവ സന്തോഷത്തിലാണ്. ഇപ്പോഴും ഒരു കുടുംബമാണ്. ഞങ്ങള്‍ ബന്ധം വേര്‍പെടുത്തിയെങ്കിലും ഇപ്പോഴും ഒന്നാണ്. . ഞങ്ങള്‍ എന്നും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിക്കണം'
അമീർ ഖാൻ

ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത്. മകന്‍ ആസാദിനെ ഒരുമിച്ച് തന്നെ വളര്‍ത്തുമെന്നും നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ഇരുവരും പറഞ്ഞു. 'ജീവിതത്തിലെ മനോഹരമായ പതിനഞ്ചു വര്‍ഷങ്ങളില്‍ ഒരു ജീവിത കാലത്തേക്കുള്ള അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കിട്ടുണ്ട്. സന്തോഷവും, ചിരികളുമൊക്കെയായി വിശ്വാസത്തിലൂടെയും, ബഹുമാനത്തിലൂടെയും സ്‌നേഹത്തിലൂടെയുമാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. ഇനി ഞങ്ങള്‍ ജീവിതത്തില്‍ പുതിയൊരു അദ്ധ്യായം തുടങ്ങാന്‍ ആഗ്രഹിക്കുന്നു, ഭാര്യയും ഭര്‍ത്താവുമായല്ല, കോ പാരന്റ്‌സായിട്ടായിരിക്കും അത്. മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നുമുണ്ടാകും. അവനെ ഞങ്ങള്‍ ഒരുമിച്ച് തന്നെ വളര്‍ത്തും. സിനിമകളിലും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഞങ്ങളുടെ ബന്ധത്തില്‍ വന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞതിലും കൂടെ നിന്നതിലും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി,'' ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT