Film News

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

'ബത്ത' സിനിമയിലേക്ക് തന്നെ ക്ഷണിച്ചത് അറ്റൻഷൻ പ്ലീസിലെ കഥാപാത്രം മൂലമെന്ന് നടൻ വിഷ്ണു ഗോവിന്ദൻ. ബത്തയുടെ തിരക്കഥ എഴുതുന്ന സമയത്താണ് സംവിധായകൻ ബാലാജി തരണീധരൻ അറ്റൻഷൻ പ്ലീസ് കാണുന്നത്. ആ ചിത്രത്തിലെ ഹരി എന്ന കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഈ സിനിമയിലേക്ക് തന്നെ ക്ഷണിച്ചതെന്ന് വിഷ്ണു പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിഷ്ണു ഗോവിന്ദൻ.

'അറ്റൻഷൻ പ്ലീസ് കണ്ടിട്ടാണ് അദ്ദേഹം എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. ബാലാജി സാർ ഈ സിനിമ എഴുതുന്ന സമയത്താണ് അറ്റൻഷൻ പ്ലീസ് കാണുന്നത്. അതല്ലാതെ എന്റെ മറ്റൊരു വർക്കും അദ്ദേഹം കണ്ടിട്ടില്ല. എന്നെ അറിയുക പോലുമില്ല അദ്ദേഹത്തിന്. അറ്റൻഷൻ പ്ലീസ് കാണുകയും ഒരു എഴുത്തുകാരൻ ആയതിനാൽ ഹരിയെന്ന കഥാപാത്രം അദ്ദേഹത്തിന് കണക്ട് ആവുകയും ചെയ്യുന്നു. അങ്ങനെ അദ്ദേഹം എന്നെ വിളിച്ച് ബത്തയുടെ ഏറ്റവും അടുത്ത് നിൽക്കുന്ന കഥാപാത്രത്തെ എനിക്ക് തരികയുമായിരുന്നു. വേണമെങ്കിൽ അറ്റ്ലി സാറിനൊക്കെ ചോദിക്കാമായിരുന്നു എന്തിനാണ് മറ്റൊരു സ്ഥലത്ത് നിന്ന് ഒരു ആക്ടർ കൊണ്ടുവന്നത് എന്ന്. പക്ഷെ ബാലാജി സാറിലുള്ള കോൺഫിഡൻസ് കൊണ്ടാണ് അവരെല്ലാം നമ്മളോടൊപ്പം നിന്നത്,' വിഷ്ണു ഗോവിന്ദൻ പറഞ്ഞു.

അതേസമയം ബത്ത തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്‌ഫിക്സ് ആണെന്നാണ് റിപ്പോർട്ടുകൾ. സ്ട്രീമിംഗ് തിയ്യതിയോ മറ്റോ ഇതുവരെ പുറത്തുവന്നിട്ടില്ല. അറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ അറ്റ്‌ലി, മുറാദ് ഖേതാനി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 'നടുവുല കൊഞ്ചം പക്കാത്തെ കാണോം', 'സീതാകാന്തി' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് സേതുപതിയും ബാലാജി തരണീധരനും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ; ഷാർജ പുസ്തകമേള നവംബർ 4ന് തുടങ്ങും

ഭ്രമയുഗം കഴിഞ്ഞപ്പോൾ ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോ എന്ന് രാഹുൽ ചോദിച്ചു: സൈജു കുറുപ്പ്

SCROLL FOR NEXT