Film News

അണ്‍ലിമിറ്റഡ് ആക്ഷനുമായി വിശാലിനൊപ്പം സുന്ദര്‍ സി, ഐശ്വര്യ ലക്ഷ്മിയുടെ തമിഴ് അരങ്ങേറ്റം ടീസര്‍ 

THE CUE

ഐശ്വര്യാ ലക്ഷ്മി നായികയായി തമിഴിലെത്തുന്ന വിശാല്‍ ചിത്രം ആക്ഷന്‍ ടീസര്‍ പുറത്തുവന്നു. തമിഴിലെ മുഴുനീള ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ സുന്ദര്‍ സി പറയുന്നു. ലണ്ടനില്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തില്‍ അഭിനയിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ നിറച്ചാണ് പൂര്‍ണമായും വിദേശത്ത് ചിത്രീകരിച്ച സിനിമയുടെ ടീസര്‍. ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു മുഴു നീള ആക്ഷന്‍ സിനിമ ചിത്രീകരിക്കപ്പെടുന്നതെന്നും അത് കൊണ്ടാണ് ചിത്രത്തിന് അനുയോജ്യമായ 'ആക്ഷന്‍' എന്ന് പേര് നല്‍കിയതെന്നും അണിയറക്കാര്‍ അവകാശപ്പെടുന്നു. തമന്നയും ചിത്രത്തില്‍ നായികയാണ്.

വിശാല്‍ മിലിട്ടറി കമാന്‍ഡോ ഓഫീസറായിട്ടാണ് അഭിനയിക്കുന്നത് . ഒരു അന്വേഷണാര്‍ത്ഥം ലോകം ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന ഈ കഥാപാത്രത്തിന് ആക്ഷന്‍ , ചേസിങ് തുടങ്ങിയവയും സാഹസികമായ സംഘട്ടന രംഗങ്ങളുമാണ് സ്റ്റണ്ട് മാസ്റ്റര്‍മാരായ അന്‍ബറിവ് ഒരുക്കിയത്. അസര്‍ ബൈസാന്‍ , കേപ്പഡോഷ്യ , ഇസ്താന്‍ബുള്‍ ,തായ്‌ലന്‍ഡിലെ ക്രാബി ദ്വീപുകള്‍ ,ബാങ്കോക്ക് തുടങ്ങിയ വിദേശ ലൊക്കേഷനുകളിലും ഇന്ത്യയില്‍ ജയ്പൂര്‍ , ഋഷികേശ് ,ഡെറാഡൂണ്‍ ,,ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് . തമന്നയും നായികയാണ്. ട്രൈഡണ്ട് ആര്‍ട്ട്സിന്റെ ബാനറില്‍ ആര്‍ .രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത് .

യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ്ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്ലീ. അന്‍പറിവാണ് സംഘട്ടന സംവിധാനം. ഹിറ്റ് മേക്കേഴ്‌സായ ട്രൈഡന്റ് ആര്‍ട്‌സാണ് 'ആക്ഷ'ന്റെ നിര്‍മ്മാതാക്കള്‍.

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

കാൻ ഫിലിം ഫെസ്റ്റിവലിന്റെ പരമോന്നത ബഹുമതിയായ പാം ഡോർ പുരസ്കാരം മെറിൽ സ്ട്രീപ്പിന്; സ്റ്റുഡിയോ ജിബിരിയ്ക്കും ജോർജ് ലൂക്കാസിനും ആദരം

SCROLL FOR NEXT