Film News

വിന്റേജ് ചിരിയുമായി വിഷ്ണുവും ജോണി ആന്റണിയും, സബാഷ് ചന്ദ്രബോസിനെ അവതരിപ്പിച്ച് മമ്മൂട്ടിയും ദുല്‍ഖറും

വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം എന്ന സിനിമക്ക് ശേഷം അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു.

ബോളിവുഡില്‍ നിന്ന് മുകേഷ് തിവാരിയും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. പഴയൊരു ടെലിവിഷന്‍ സൈക്കിളില്‍ കൊണ്ടുപോകുന്നതായിരുന്നു സിനിമയുടെ ആദ്യ പോസ്റ്റര്‍.

ജോളിവുഡ് മുവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് നിര്‍മ്മാണം. അഭിലാഷിന്റെ ആദ്യ ചിത്രം ആളൊരുക്കം നിര്‍മ്മിച്ചതും ജോളി ലോനപ്പനാണ്. ഉണ്ട എന്ന സിനിമയ്ക്ക് ശേഷം സജിത് പുരുഷന്‍ ഛായാഗ്രാഹകനാകുന്ന ചിത്രവുമാണ് സബാഷ് ചന്ദ്രബോസ്.

എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള എന്റര്‍ടെയിനര്‍ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. ഫാക്ടറി ജീവനക്കാരനായ ചന്ദ്രബോസിനെയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിക്കുന്നത്. കളര്‍ ടെലിവിഷനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായുണ്ട്.

കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ സെക്കന്‍ഡ് എഡിഷന്‍ ജനുവരിയില്‍

Fantasy Entertainer Loading; 'സർവ്വം മായ' റിലീസ് തിയതി പ്രഖ്യാപിച്ചു

'ദിൻജിത്തിന്റെയും ബാഹുലിന്റെയും സിനിമ' ഈ കാരണം മതിയല്ലോ 'എക്കോ' ചെയ്യുവാൻ: നരേൻ

വയനാട് പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് എത്ര പിരിച്ചു? വീട് എന്ന്? | Abin Varkey Interview

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

SCROLL FOR NEXT