Film News

Game Of Survival; ജോജുവിന്റെ മാസ് അവതാരം, ‘വരവ്’ ട്രെയ്‌ലർ

ജോജു ജോർജിനെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മാസ്സ് ആക്ഷൻ രംഗങ്ങളും തകർപ്പൻ ഡയലോഗുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായിരിക്കും ‘വരവ്’ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

ജോജു ജോർജ് - ഷാജി കൈലാസ് കോമ്പിനേഷനിൽ ആദ്യമായി എത്തുന്ന മലയാള സിനിമയാണ് ‘വരവ്’. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസ് ജോജുവുമായി ഒന്നിക്കുമ്പോൾ പ്രതീക്ഷകളും വർദ്ധിക്കുകയാണ്. ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 98 ദിവസങ്ങൾ എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് ചിത്രം പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ എന്നിവയ്ക്ക് രചന നിർവഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. മെയ് മാസത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബൈജു സന്തോഷ്, ബാബുരാജ്, ബോബി കുര്യൻ, കോട്ടയം രമേശ്, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട്, സുകന്യ, വിൻസി അലോഷ്യസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്. ഛായാഗ്രഹണം: എസ്. ശരവണൻ. സംഗീതം: സാം സി.എസ്.എഡിറ്റർ: ഷമീർ മുഹമ്മദ്. കലാസംവിധാനം: സാബു റാം. മേക്കപ്പ്: സജി കാട്ടാക്കട. കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്. .ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്. പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ്: ഹരി തിരുമല , മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് -ബ്രിങ്ഫോർത്ത് ,ഡിസൈൻസ്: യെല്ലോടൂത്ത്സ് & റോക്കറ്റ് സയൻസ്. പിഎച്ച്എഫ് ആണ് ചിത്രത്തിന്റെ ഓവർസീസ് വിതരണം ഏറ്റെടുത്തിരിക്കുന്നത്. ഓൾഗ പ്രൊഡക്ഷൻസ്‌ ഓൾ ഇന്ത്യ റിലീസായി ചിത്രം തിയറ്ററുകളിൽ എത്തിക്കും.

നിതിന്‍ രാജിന്റെ മരണത്തെ മായ്ച്ചു കളയാന്‍ പ്രതിഷേധത്തെ അതിക്രമമാക്കി മാറ്റുകയാണ്; ഡോ.എ.കെ.വാസു അഭിമുഖം

ഉത്തരേന്ത്യന്‍ തൊഴിലാളി സമരങ്ങള്‍ നല്‍കുന്ന മെയ്ദിന സന്ദേശം

അബുദാബിയിൽ 'ലേബർ ഹീറോ'കളായി 4 മലയാളികൾ, കഠിനാധ്വാനത്തിന്‍റെ വിജയഗാഥ

ഗള്‍ഫ് മേഖലകളിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

'18 വർഷങ്ങൾക്കിപ്പുറം മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്നു, സ്ക്രീനുകൾ മതിയാകാതെ വരട്ടെ'; 'പേട്രിയറ്റി'ന് ആശംസകളുമായി നിവിൻ പോളി

SCROLL FOR NEXT