Film News

ടൊവിനോയുടെയും കീര്‍ത്തിയുടെയും 'വാശി'ക്ക് തുടക്കം

ടൊവിനോ തോമസും കീര്‍ത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളാവുന്ന വാശിക്ക് തുടക്കം. നവാഗതനായ വിഷ്ണു ജി.രാഘവാണ് ചിത്രത്തിന്റെ സംവിധാനം. തിരക്കഥയും വിഷ്ണുവിന്റേതാണ്. മലയാളത്തിലെ മുന്‍നിര ബാനറായ രേവതി കലാമന്ദിര്‍ ഇടവേളക്ക് ശേഷം നിര്‍മ്മാണരംഗത്തെത്തുന്ന ചിത്രം കൂടിയാണിത്. ജി.സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സഹനിര്‍മ്മാണം മേനകാ സുരേഷും രേവതി സുരേഷുമാണ്.

റോബി രാജ് ഛായാഗ്രഹണവും മഹേഷ് നാരായണന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്ന വാശിയുടെ സംഗീതം കൈലാസ് മേനോനാണ് . ഗാനരചന വിനായക് ശശികുമാര്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിതിന്‍ മോഹന്‍. ലൈന്‍ പ്രൊഡ്യൂസര്‍ കെ.രാധാകൃഷ്ണന്‍ , പ്രൊജക്റ്റ് ഡിസൈനര്‍ എന്‍ എം ബാദുഷ, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജകൃഷ്ണന്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ മഹേഷ് ശ്രീധര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ് , ചമയം പി വി ശങ്കര്‍.

അതേസമയം മരക്കാര്‍ അറബിക്കടലിന്റെ സംഹമാണ് കീര്‍ത്തിയുടേതായി റിലീസിന് കാത്തിരിക്കുന്ന സിനിമ. ഡിസംബര്‍ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവംബര്‍ ആദ്യ വാരം റിലീസ് ചെയ്ത രജനികാന്ത് ചിത്രം അണ്ണാത്തെയിലും കീര്‍ത്തി കേന്ദ്ര കഥാപാത്രമായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിയാണ് ടൊവിനോയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ചിത്രം ഡിസംബര്‍ 24ന് നെറ്റ്ഫിലിക്‌സിലാണ് റിലീസ് ചെയ്യുന്നത്.

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; ചരിത്രം കുറിച്ച് മമ്മൂട്ടിയും വിസ്മയത്തിളക്കത്തിൽ മലയാള സിനിമയും

ബാലനിലെ 'അമ്മ' ടോക്സിക്കോ? മറുപടിയുമായി ചിദംബരം

'എന്നെ വിശ്വസിച്ച് പണം മുടക്കിയ നിർമ്മാതാവിന് ബ്രേക്ക് ഈവൻ പോലും കിട്ടിയില്ല എന്നതിൽ നിരാശ'; 'നടികർ' പരാജയത്തെക്കുറിച്ച് ജീൻ പോൾ ലാൽ

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

SCROLL FOR NEXT