Film News

വിഷ്ണു ഉണ്ണിക്കൃഷ്ണനും ജോണി ആന്റണിയും ‘സബാഷ് ചന്ദ്രബോസ്’, വി.സി അഭിലാഷ് ചിത്രം അവതരിപ്പിച്ച് ദുല്‍ഖര്‍

THE CUE

വിഷ്ണു ഉണ്ണിക്കൃഷ്ണനും,ജോണി ആന്റണിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന എന്റര്‍ടെയിനറുമായി വി.സി അഭിലാഷ്. ദേശീയ അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന സിനിമക്ക് ശേഷം വി.സി അഭിലാഷ് സംവിധാനം ചെയ്യുന്ന 'സബാഷ് ചന്ദ്രബോസ്' ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. പാലക്കാട് കൊല്ലങ്കോട്ട് സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ബോളിവുഡില്‍ നിന്ന് മുകേഷ് തിവാരിയും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. പഴയൊരു ടെലിവിഷന്‍ സൈക്കിളില്‍ കൊണ്ടുപോകുന്നതാണ് പോസ്റ്റര്‍.

ജോളിവുഡ് മുവീസിന്റെ ബാനറില്‍ ജോളി ലോനപ്പന്‍ ആണ് നിര്‍മ്മാണം. അഭിലാഷിന്റെ ആദ്യ ചിത്രം ആളൊരുക്കം നിര്‍മ്മിച്ചതും ജോളി ലോനപ്പനാണ്. ഉണ്ട എന്ന സിനിമയ്ക്ക് ശേഷം സജിത് പുരുഷന്‍ ഛായാഗ്രാഹകനാകുന്ന ചിത്രവുമാണ് സബാഷ് ചന്ദ്രബോസ്.

സംവിധായകന്‍ ജോണി ആന്റണി മുഴുനീള വേഷത്തിലെത്തുന്നുവെന്നതും സബാഷ് ചന്ദ്രബോസിന്റെ സവിശേഷതയാണ്. രഞ്ജിതിന്റെ ഡ്രാമ, അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് എന്നീ സിനിമകളില്‍ ജോണി ആന്റണിയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT