ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ പ്രിന്‍സ് ജോയ് ചിത്രം 'ടൈറ്റന്‍സി'ന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണങ്ങൾ. ജയസൂര്യയുടെയും വിനായകന്റെയും പ്രകടനങ്ങളും നര്‍മ്മരംഗങ്ങളും അതോടൊപ്പം ഫാന്റസി എലമെന്റ്സുമാണ് സിനിമയുടെ ഹൈലൈറ്റായി പ്രേക്ഷകർ പറയുന്നത്. നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ്, അവനിര്‍ ടെക് എന്നീ ബാനറുകളില്‍ മിഥുന് മാനുവല്‍ തോമസും ഇര്‍ഷാദ് എം. ഹസനും, ബാബു ഏട്ടന് ഫിലിംസിന്റെ ബാനറില്‍ പ്രദീപ് സി.എസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
'അനുഗ്രഹീതന്‍ ആന്റണി'യിലൂടെ ശ്രദ്ധ നേടിയ പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത 'ടൈറ്റന്‍സ്' രചിച്ചിരിക്കുന്നത് ജെയിംസ് സെബാസ്റ്റ്യനാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെയും കോമഡിയുടെയും ഫാന്റസിയുടെയും ത്രില്ലിന്റെയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. നര്‍മ്മം നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം അപ്രതീക്ഷിത സംഭവങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന രംഗങ്ങളും ചേര്‍ത്താണ് കഥ മുന്നോട്ടുപോകുന്നത്.
ഡോണ്‍ വിന്‍സെന്റ് ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും സംഗീതവും വലിയ പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. മാജിക് ഫ്രെയിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ നിര്‍വഹിച്ചത്. 123 മ്യൂസിക്സാണ് ചിത്രത്തിന്റെ ഓഡിയോ, മ്യൂസിക് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.
സംവിധാനം: പ്രിന്‍സ് ജോയ്, രചന: ജെയിംസ് സെബാസ്റ്റ്യന്‍, നിര്‍മ്മാതാക്കള്‍: മിഥുന് മാനുവല്‍ തോമസ്, ഇര്‍ഷാദ് എം. ഹസന്, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്: ഷമീര്‍ മുഹമ്മദ്, സംഗീതം: ഡോണ്‍ വിന്‍സെന്റ്, പ്രൊഡക്ഷന്‍ ഡിസൈന്‍: അരുണ്‍ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: സുനില്‍ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈന്‍ പ്രൊഡ്യൂസര്‍: റോബിന് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രശാന്ത് നാരായണന്, ആര്‍ട്ട് ഡയറക്ടര്‍: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടര്‍: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിള്‍ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: കിഷന് മോഹന്‍, സൗണ്ട് മിക്സിങ്: രാജകൃഷ്ണന് എം.ആര്., ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍: രജീഷ് വേലായുധന്, ബേസില്‍ വര്‍ഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോര്‍ജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റല്‍ പി.ആര്.: യദുല്‍ ബോസ്, വിവേക് വിനയ്രാജ്, സ്റ്റില്‍സ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈന്‍ഡ് സ്റ്റെയിന് സ്റ്റുഡിയോസ്, പിക്റ്റോറിയല്‍ എഫ്.എക്സ്., ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പി.ആര്.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.