Film News

ആനയെ വെച്ചുള്ള സംവിധാനം ടാസ്‌കാണ്, നമ്മള്‍ ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കണം: ടിനു പാപ്പച്ചന്‍

ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗ്ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ആക്ഷന്‍ ചിത്രം 'അജഗജാന്തരം' ഡിസംബര്‍ 23നാണ് തിയേറ്ററിലെത്തുന്നത്. സിനിമ പറയുന്നത് ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയായതിനാല്‍ ആനയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. ആനയുമായി സിനിമ ചിത്രീകരണം നടത്തിയ അനുഭവം സംവിധായകന്‍ ടിനു പാപ്പച്ചന്‍ ദ ക്യുവിനോട് പറഞ്ഞു.

ആനയെ വെച്ച് സംവിധാനം ചെയ്യുന്നത് വലിയ ടാസ്‌കാണ്. കഥ കേട്ട സമയത്ത് ആനയല്ലെ വരട്ടെ എന്നാണ് കരുതിയത്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് ടിനു പാപ്പച്ചന്‍ പറയുന്നു.

'ആനയെ വെച്ച് സംവിധാനം ചെയ്യുന്നത് വലിയ ടാസ്‌കാണ്. അത് ഞാനെന്നല്ല ആര് സംവിധാനം ചെയ്താലും അങ്ങനെയാണ്. കാരണം ആന ഒരു വലിയ മൃഗമാണല്ലോ. ഇതിന് മുമ്പ് ആനയെ ദൂരെ നിന്ന് കാണുകയും ആസ്വദിക്കുകയും ആണല്ലോ ചെയ്തിട്ടുള്ളത്. പിന്നെ അജഗജാന്തരത്തിന്റെ കഥ കേട്ടപ്പോള്‍ എല്ലാ സീനിലും ആനയുണ്ട്. അപ്പോള്‍ നമ്മള്‍ വിചാരിച്ചു ആന വരട്ടെയെന്ന്. പക്ഷെ ആന വന്ന് കഴിഞ്ഞപ്പോഴാണ് അതിലെ ടാസ്‌ക് മനസിലായത്. കാരണം അത് അങ്ങോട്ട് നീങ്ങ് എന്ന് പറഞ്ഞാല്‍ തന്നെ നീങ്ങില്ലല്ലോ. നമ്മള്‍ ക്യാമറ വെച്ച് ആനക്ക് വേണ്ടി കാത്തിരിക്കണം.' - എന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം. അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവരാണ് തിരക്കഥ. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT