Film News

'സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ അബ്രഹാം മാത്യു മാത്തന്‍'; പാപ്പനെ പരിചയപ്പടുത്തി സുരേഷ് ഗോപി

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ 'പാപ്പന്‍' ചിത്രീകരണം തുടങ്ങി. നായക കഥാപാത്രമായ അബ്രഹാം മാത്യു മാത്തന്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ലുക്ക് സുരേഷ് ഗോപി പുറത്തുവിട്ടു. രണ്ട് കാലങ്ങളിലായി ഇരട്ട ഗെറ്റപ്പിലാണ് സുരേഷ് ഗോപി. പാല,ഈരാറ്റുപേട്ട, തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം.

ആര്‍ ജെ ഷാന്‍ ആണ് ഈ മാസ് പൊലീസ് ത്രില്ലറിന്റെ തിരക്കഥ ഒരുക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷും പ്രധാന റോളിലുണ്ട്. ഇരുവരും ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്. പൂമരം ഫെയിം നിതാ പിള്ളയും ചിത്രത്തില്‍ പ്രധാന റോളിലുണ്ട്. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഐപിഎസ് ഓഫീസറുടെ മകളുടെ റോളിലാണ് നിതാ പിള്ള. ഒരു കേസന്വേഷണത്തിനൊപ്പം പുരോഗമിക്കുന്ന മാസ് ത്രില്ലറാണ് ചിത്രം. ജോഷിക്കൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം അടക്കാനാകുന്നില്ലെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

സണ്ണി വെയ്ന്‍, നൈലാ ഉഷ എന്നിവരും ചിത്രത്തിലുണ്ട്. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപ്പന്‍. ഡേവിഡ് കാച്ചപ്പിള്ളിയാണ് നിര്‍മ്മാണം. അജയ് കാച്ചപ്പിള്ളി ക്യാമറയും ജേക്‌സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. കെയര്‍ ഓഫ് സൈറാ ബാനുവിന് ശേഷം ആര്‍ജെ ഷാന്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് പാപ്പന്‍. വിഷ്ണു ഗോവിന്ദും ശ്രീശങ്കറുമാണ് സൗണ്ട് ഡിസൈന്‍.

ലേലം, വാഴുന്നോര്‍,പത്രം, ക്രിസത്യന്‍ ബ്രദേഴ്‌സ്, സലാം കാശ്മീര്‍ എന്നീ സിനിമകളിലാണ് ജോഷിയും സുരേഷ് ഗോപിയും നേരത്തെ കൈകോര്‍ത്തിരുന്നത്. എറണാകുളത്തും തൊടുപുഴയിലും ഉള്‍പ്പെടെയാണ് ചിത്രീകരണം. ആശ ശരത്, കനിഹ, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.

യു എ ഇ യിൽ ഒരേ ദിവസം രണ്ടു ഷോറൂമുകൾ ആരംഭിച്ച് ഭീമ ജ്വല്ലേഴ്‌സ്; ദുബായിലും ഷാർജയിലും പുതിയ ഷോറൂമുകള്‍

സൂരി- മതിമാരൻ പുകഴേന്തി ചിത്രം "മണ്ടാടി" മലയാളം ടീസർ പുറത്ത്, ചിത്രത്തിന്റെ റിലീസ് സെപ്റ്റംബർ 10 ന്

യൂട്യൂബിൽ പൂത്ത് കേറി 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ 'ഉല്ലാസ മത്താപ്പൂ'

നിമിഷ-സജീവ് പാഴൂർ ചിത്രം ‘എന്ന വിലൈ’യുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ജി വി പ്രകാശ് കുമാർ; ചിത്രം സെപ്റ്റംബറിൽ എത്തും

ലിയോ തദ്ദേവൂസ് - ദിലീഷ് പോത്തൻ ചിത്രം ‘ചെവിട്ടോർമ്മ’ ബുസാൻ ചലച്ചിത്ര മേളയിലേക്ക്

SCROLL FOR NEXT