Film News

സ്‌റ്റൈലിഷ് ഫാമിലിയായി ബിന്ദു പണിക്കരും പിള്ളേരും ; മധുരമനോഹര മോഹം പ്രോമോ സോങ്ങ്‌

കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'മധുര മനോഹര മോഹം' എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങ്‌ പുറത്തിറങ്ങി.

ജിബിൻ ഗോപാൽ ഈണം നൽകി ആലപിച്ചിരുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ഷറഫുദ്ദീൻ, രജിഷ വിജയൻ, ബിന്ദു പണിക്കർ, ആർഷ ചാന്ദ്നി ബൈജു തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരാണ്. ചിത്രം മെയ്യിൽ തിയേറ്ററുകളിലെത്തും.

പത്തനംതിട്ട പശ്ചാത്തലമാക്കി നിർമ്മിച്ച ചിത്രം ഹ്യുമറിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. ഏഴ് വർഷത്തോളമായി സിനിമ രംഗത്തു പ്രവർത്തിക്കുന്നയാളാണ് സ്റ്റെഫി. ജനഗണമന, ഗപ്പി, കോൾഡ് കേസ്, ആറാട്ട് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസൈനർ ആയ സ്റ്റെഫി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമാണ്.

വിജയരാഘവൻ, സൈജു കുറുപ്പ്, മീനാക്ഷി വാര്യർ, അൽത്താഫ് സലിം തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ജിബിൻ ഗോപാലാണ് പശ്ചാത്തലസംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ചന്ദ്രു സെൽവരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി.എൻ. കലാസംവിധാനം ജയൻ ക്രയോൺ.

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

സൈജു കുറുപ്പ്, രജീഷ് പരമേശ്വരന്‍ ചിത്രം, 'ആരം' തിയറ്ററുകളില്‍

സ്ക്രീനിൽ ചിരിയുത്സവം തീർക്കാൻ "അവറാച്ചൻ ആൻഡ് സൺസ്"; ട്രെയിലർ പുറത്തിറങ്ങി, ചിത്രം ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

‘ഒറിജിനൽ’ സിനിമയിലെ രണ്ടാം ഗാനം ‘ബിഗ് ബാങ്’ പുറത്തിറങ്ങി; ശ്രീനാഥ് ഭാസി പാടിയ പാട്ട് തരംഗമാകുന്നു

SCROLL FOR NEXT