Film News

ശ്രീനാഥ് ഭാസിയുടെ 'ചട്ടമ്പി'; സെപ്റ്റംബര്‍ 23ന് തിയേറ്ററിലേക്ക്

അഭിലാഷ് എസ് കുമാറിന്റെ സംവിധാനത്തില്‍ ശ്രീനാഥ് ഭാസി , ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചട്ടമ്പി സെപ്റ്റംബര്‍ 23ന് റിലീസിനെത്തുന്നു. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.ഡോണ്‍ പാലത്തറയുടേതാണ് കഥ. ഭീഷ്മപര്‍വത്തിന് ശേഷം ശ്രീനാഥ് ഭാസിയും, മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമസുന്ദരവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൂടിയാണിത്.

സിനിമയുടെ ടീസറും, 'ഇങ്ങോട്ടു നോക്കു' എന്നു തുടങ്ങുന്ന ശേഖര്‍ മേനോന്റെ സംഗീത സംവിധാനത്തില്‍ ശ്രീനാഥ് ഭാസി ആലപിച്ച പ്രമോസോംഗും ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷന്‍ ജോണറിലുള്ള സിനിമ ആയിരിക്കും എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ശ്രീനാഥ് ഭാസിയുടെ കഥാപാത്രം മറ്റാരു സ്ത്രീ കഥാപാത്രവും തമ്മിലുള്ള വളരെ ചെറിയ ഒരു സംഭാഷണം മാത്രമാണ് ടീസറിലുള്ളത്. ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തെിന്റെ സ്വഭാവത്തെക്കുറിച്ചുള്ള ചെറിയൊരു സൂചന മാത്രമാണ് ഇതില്‍ നിന്നും ലഭിക്കുന്നത്.

തിരക്കഥയും, സംഭാഷണവും, ഛായാഗ്രഹണവും കൈകാര്യം ചെയ്തിരിക്കുന്നത് അലക്സ് ജോസഫാണ്. കലാ സംവിധാനം സെബിന്‍ തോമസ്, സംഗീത സംവിധാനം ശേഖര്‍ മേനോന്‍, എഡിറ്റര്‍ ജോയല്‍ കവി, സൗണ്ട് ഡിസൈനര്‍ അരുണ്‍ രാമ വര്‍മ, ഡിസൈന്‍സ് യെല്ലോ ടൂത്ത്, സൗണ്ട് ഡിസൈന്‍ ഫീനിക്സ് പ്രഭു.

'കേരളാ പൊലീസാടാ ഇപ്പുറത്ത്'; നായകനായി പ്രകാശ് വർമ്മ, ഒപ്പം കാരിക്കാമുറി ഷൺമുഖനും, 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

"അവറാച്ചൻ ആൻഡ് സൺസ്" ഒക്ടോബർ 2 മുതൽതിയറ്ററുകളിൽ

പെർഫോമൻസിൽ മിന്നി ഉർവശിയും ജോജുവും; മികച്ച പ്രതികരണം നേടി 'ആശ'

മലയാളത്തിലേക്ക് മറ്റൊരു ഗംഭീര ത്രില്ലർ കൂടി; മികച്ച പ്രതികരണങ്ങളുമായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ'

'ആരം’ സിനിമയിലെ ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

SCROLL FOR NEXT