Film News

നല്ലവര്‍ക്കൊപ്പം ജീവിക്കാന്‍ നല്ല പാടാ' : സൗബിന്‍ ഷാഹിര്‍, ബിനു പപ്പു ഒന്നിക്കുന്ന അയല്‍വാശി ട്രെയ്‌ലര്‍

നവാഗതനായ ഇര്‍ഷാദ് പരാരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അയല്‍വാശി' യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നിഖില വിമല്‍, ലിജോമോള്‍, ഗോകുലന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഈ മാസം ഏപ്രില്‍ ഇരുപത്തിയൊന്നിന് തിയേറ്ററുകളിലെത്തും.

അയല്‍വാസികളായ താജുദീന്റെയും ബെന്നിയുടേയും ജീവിതത്തില്‍ ഉണ്ടാകുന്ന വഴക്കും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് ട്രൈലെര്‍ നല്‍കുന്ന സൂചന. നസ്ലെന്‍, ജഗദീഷ്, കോട്ടയം നസീര്‍, പാർവതി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ്, ലോക്കല്‍ അജണ്ട മോഷന്‍ പിക്ചര്‍സ് എന്നീ കമ്പനികളുടെ കീഴില്‍ ആഷിഖ് ഉസ്മാന്‍, മുഹ്‌സിന്‍ പരാരി തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ജേക്സ്സ് ബിജോയ് സംഗീതംസംവിധാനം നിര്‍വ്വഹിക്കുന്നു ഛായാഗ്രഹണം : സജിത് പുരുഷന്‍ എഡിറ്റര്‍ : സിദ്ദിഖ് ഹൈദര്‍ സെന്‍ട്രല്‍ പിക്ചര്‍സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT