Film News

'ഒരു രാത്രിയിൽ നടക്കുന്ന കഥ'; പുഴുവിന് ശേഷം 'പാതിരാത്രി'യുമായി റത്തീന, നവ്യയും സൗബിനും പ്രധാന കഥാപാത്രങ്ങൾ

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം 'പാതിരാത്രി' എന്ന പുതിയ ചിത്രവുമായി റത്തീന എത്തുന്നു. റത്തീന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ സ്വിച്ചോണ്‍ ചടങ്ങ് കൊച്ചിയില്‍ വച്ചാണ് നടന്നത്. ചടങ്ങില്‍ സംവിധായകന്‍ ഷാഹി കബീറും രചയിതാവ് ഷാജി മാറാടും ചേര്‍ന്ന് സംവിധായിക റത്തീനയ്ക്ക് തിരക്കഥ കൈമാറി. ചിത്രത്തിന്റെ ടൈറ്റില്‍ പ്രകാശനം ചെയ്തത് നവ്യാ നായരും സൗബിനും ചേര്‍ന്നാണ്. തുടർന്ന് നവ്യാ നായരുടെ അച്ഛനമ്മമാരായ രാജുവും വീണയും ചേര്‍ന്ന് ചിത്രത്തിന്റെ സ്വിച്ചോണ്‍ കർമ്മം നിർവഹിച്ചു.

ഒരു രാത്രിയിൽ രണ്ട് പൊലിസുകാർ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പാതിരാത്രി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ നവ്യാ നായരും സൗബിന്‍ ഷാഹിറുമാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണ് പാതിരാത്രി. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ചിത്രത്തിൽ സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

സിലിക്കൺ ഒയാസിസില്‍ ബുർജീൽ ഹോൾഡിങ്സിന്‍റെ ഒരുദശലക്ഷംദിർഹത്തിന്‍റെ ആരോഗ്യപദ്ധതി,യുഎഇ ബിസിനസ് മേഖലയിലുള്ള വിശ്വാസം ശക്തമെന്ന് എം.എ.യൂസഫലി

ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്താന്‍ വിപണി സന്ദർശനം നടത്തി യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി

ആദ്യ തമിഴ് ചിത്രം വെട്രിമാരനൊപ്പം, 'അരസനി'ലേക്കുള്ള ക്ഷണം ഒരു അംഗീകാരമായാണ് കാണുന്നത്: ജിബിൻ ഗോപിനാഥ് അഭിമുഖം

'ഭീഷ്മർ' ഏറെ ആസ്വദിച്ച് ചെയ്ത സിനിമ, അത്തരത്തിലുള്ള സിനിമകൾ കരിയറിൽ ചുരുക്കം മാത്രം: ധ്യാൻ ശ്രീനിവാസൻ

ജീവനെപ്പോലെ സംരക്ഷിക്കേണ്ട ജലസ്രോതസ്സുകള്‍; അന്താരാഷ്ട്ര ജലദിനത്തില്‍ ഓര്‍മിക്കേണ്ടത്

SCROLL FOR NEXT