സൂരി നായകനായി എത്തുന്ന പുതിയ ചിത്രം "മണ്ടാടി" യുടെ ടീസർ പുറത്ത്. ടീസറിൻ്റെ മലയാളം പതിപ്പ് ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്. തമിഴ് പതിപ്പ് നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 10 ന് ആണ്. ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി , സെൽഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിൻ്റെ ആക്ഷൻ, ഡ്രാമ മൂഡ് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ, വൈകാരിക നിമിഷങ്ങൾ, ത്രസിപ്പിക്കുന്ന കടൽ രംഗങ്ങൾ എന്നിവയാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ടീസർ കാണിച്ചു തരുന്നുണ്ട്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായിക വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ.
നേരത്തെ പുറത്ത് വന്ന, ചിത്രത്തിലെ പ്രമോ ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരായ "മണ്ടാടി" എന്നതാണ് ചിത്രത്തിനും നൽകിയിരിക്കുന്നത്.
സൂരിയെ ഇതുവരെ പ്രേക്ഷകർ കാണാത്ത തരത്തിൽ, ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ബാനർഃ ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവുംഃ മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻഃ ജി. വി. പ്രകാശ് കുമാർ, നിർമ്മാതാവ്ഃ എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർഃ വെട്രിമാരൻ, സഹനിർമ്മാതാവ്ഃ വി മണികണ്ഠൻ, ഛായാഗ്രാഹകൻ: എസ്. ആർ. കതിർ, എഡിറ്റർഃ പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷൻ ഡിസൈനർഃ ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർഃ പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു, സൌണ്ട് ഡിസൈൻഃ പ്രതാപ്, വിഎഫ്എക്സ് ഹെഡ്ഃ ആർ ഹരിഹര സുതൻ, വരികൾഃ പാ വിജയ്, ജയശ്രീ മതിമാരൻ, വഹീസൻ രസയ്യ, സഹ-രചയിതാവ്: അമീർ ജമാൽ ഖാൻ.
അഡീഷണൽ തിരക്കഥ: ആർ മോഹനവാസന്തൻ, തിരൾ ശങ്കർ, കോസ്റ്റ്യൂം ഡിസൈനർഃ ദിനേശ് മനോഹരൻ, നൃത്തസംവിധായകൻഃ അസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർഃ ജി മഹേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്ഃ എസ് പി ചൊക്കലിംഗം, സ്റ്റിൽസ്ഃ ജി ആനന്ദ് കുമാർ,ഡിഐഃ ഇൻഫിനിറ്റി മീഡിയ, കളറിസ്റ്റ്ഃ ശ്രീനാഥ്, ബി മേക്കപ്പ്ഃ എൻ ശക്തിവൽ, സ്പെഷ്യൽ മേക്കപ്പ്ഃ റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നാഗു, പബ്ലിസിറ്റി ഡിസൈൻഃ എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബുഷൻ പാർട്ണർ : ഡ്രീം ബിഗ് ഫിലിംസ്, പിആർഒഃ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.