Film News

15 വര്‍ഷത്തിന് ശേഷം മീരാ ജാസ്മിനും നരേനും വീണ്ടും ; എം പത്മകുമാറിന്റെ ക്വീന്‍ എലിസബത്ത് തുടങ്ങി

അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മീരാ ജാസ്മിന്‍, നരേന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. പത്താം വളവിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് മമ്പ്രക്കാട്ട്,എം പത്മകുമാര്‍, ശ്രീറാം മമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രമായ മകൡലൂടെ തിരിച്ചുവരവ് നടത്തിയ മീരാ ജാസ്മിന്‍ അതിന് ശേഷം അഭിനയിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും കൊച്ചിയില്‍ നടന്നു. വെള്ളം, അപ്പന്‍, പടച്ചോനെ നിങ്ങള് കാത്തോളീന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ക്വീന്‍ എലിസബത്ത്.

ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമപ്രസാദ്, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, നീന കുറുപ്പ്, മഞ്ജു പത്രോസ്,വിനീത് വിശ്വം, ചിത്രാ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പോസ്റ്റര്‍ ഡിസൈന്‍: മനു മാ മി ജോ, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

'പാൽനിലാ പുഞ്ചിരി'; ഈസ്റ്റ് കോസ്റ്റിന്റെ ഹിറ്റ് പാട്ട് വീണ്ടും, ശ്രദ്ധ നേടി ‘ഭീഷ്മർ’ ഗാനം

ചെറിയ പെരുന്നാളിനൊരുങ്ങി യുഎഇ ; ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

വെള്ളാപ്പള്ളിക്ക് എസ്എൻഡിപി നേതൃത്വത്തിലേക്ക് മടങ്ങാനാകുമോ? അയോ​ഗ്യത എന്തുകൊണ്ട്? The Money Maze

പൊളിറ്റിക്കൽ ഡ്രാമയുമായി നിവിനും ബി. ഉണ്ണികൃഷ്ണനും; 'പ്രതിഛായ' മാർച്ച് 26 ന്

പെരുന്നാൾ സ്പെഷ്യലായി "പാൽനിലാ പുഞ്ചിരി”; 'ഭീഷ്മർ' പുതിയ ഗാനം നാളെയെത്തും

SCROLL FOR NEXT