Film News

നിര്‍മ്മാതാക്കള്‍ അയയുന്നു, ഷെയിന്‍ നിഗം പ്രശ്‌നം പരിഹാരത്തിലേക്ക് 

THE CUE

ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ നിലപാട് മയപ്പെടുത്തി നിര്‍മ്മാതാക്കള്‍. ഷെയിന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒത്തു തീര്‍പ്പ് ചര്‍ച്ചയുടെ ആദ്യപടിയെന്നോണം ഷെയിന്‍ വെയില്‍ സിനിമയുടെ നിര്‍മ്മാതാവിന് കത്തയച്ചിരുന്നു. കരാര്‍ അനുസരിച്ച് ശേഷിക്കുന്ന പ്രതിഫലം ഇല്ലാതെ തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നായിരുന്നു അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് മയപ്പെടുത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഖുര്‍ബാനി സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലക്ക് നിലനില്‍ക്കുന്നത് മൂലം പുതിയ സിനിമകള്‍ നടക്കാത്തതിനാല്‍ മൂന്ന് സിനിമ പൂര്‍ത്തിയാക്കാന്‍ വിട്ടുവീഴ്ച ചെയ്യാമെന്ന നിലപാടിലാണ് ഷെയിന്‍. തെറ്റുപറ്റിയെന്നും ക്ഷമിക്കണമെന്നും വെയില്‍ സിനിമയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജിന് അയച്ച കത്തില്‍ ഷെയിന്‍ പറയുന്നു.

ഉല്ലാസം സിനിമയുടെ ഡബ്ബിങ് നടക്കാതിരിക്കുകയും വെയില്‍, ഖുര്‍ബാനീ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയിനിന് വിലക്കേര്‍പ്പെടുത്തിയത്. താരസംഘടനയായ അമ്മയുള്‍പ്പടെ ഒത്തുതീര്‍പ്പിനായി ഇടപെട്ടിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയിന്‍ പൂര്‍ത്തിയാക്കിയിരുന്നു.

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

'കണ്ണാടിച്ചില്ല് വെള്ളേ കണ്ണ്-ക്കുത്തലേ'; 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

SCROLL FOR NEXT