Film News

'ഈ കഥ തുടങ്ങിയത് ഞാനാണ്, അവസാനിപ്പിക്കുന്നതും ഞാനാണ്' ; ഷാരൂഖ് ഖാൻ ചിത്രം ഡങ്കി ട്രെയ്‌ലർ

ഷാരൂഖ് ഖാനെ നായകനാക്കി രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കിയുടെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ലണ്ടനിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നാല് പേരുടെ കഥ പറയുന്ന ഒരു കോമഡി ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും ശ്രദ്ധേയമായ യാത്ര ആരംഭിക്കുമ്പോൾ ഹാർഡിയും അവന്റെ നാല് 'ഉള്ളു ദാ പത്താസി'നൊപ്പം ചേരുക എന്ന ടൈറ്റിലിനൊപ്പമാണ് അണിയറപ്രവർത്തകർ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രം ഡിസംബർ 21 ന് ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.

റെഡ് ചില്ലിസ് എന്റർടൈൻമെന്റ്, ജിയോ സ്റ്റുഡിയോസ്, രാജ്‌കുമാർ ഹിറാനി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തപ്‍സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി, ദിയ മിർസ, ധർമേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സി.കെ മുരളീധരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം പ്രീതം ആണ്. രാജ്കുമാർ ഹിറാനി, അഭിജാത് ജോഷി, കനിക ധില്ലൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രൺബീർ കപൂറിനെ നായകനാക്കി ഒരുക്കിയ സഞ്ജുവാണ് രാജ്‌കുമാർ ഹിറാനിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ജവാൻ, പത്താൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ഡങ്കി. രണ്ടു ചിത്രങ്ങളും ബോക്സ് ഓഫീസിൽ നിന്ന് 1000 കോടിക്ക് മുകളിൽ സ്വന്തമാക്കിയിരുന്നു.

അരങ്ങിന് പിന്നിലെ അവഗണന; കാലടി ഉയര്‍ത്തുന്ന ഗൗരവകരമായ ചില അക്കാദമിക ചോദ്യങ്ങള്‍

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം; നിർമ്മാണം വൗ സിനിമാസ്, വിലാസിനി സിനിമാസ്

അക്ഷരങ്ങളുടെ ഉത്സവത്തിന് ഷാർജയിൽ നാളെ തിരിതെളിയും; 124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ

100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളുമായി ലുലു; രണ്ട് മാസം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'

വ്യാജ പ്രചാരണം നടത്തിയവർ മാപ്പ് പറഞ്ഞാലും കേസുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ലുലു ഗ്രൂപ്പ്

SCROLL FOR NEXT