Film News

ഷാരൂഖും ആലിയഭട്ടും നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്‌സ്; റോഷന്‍ മാത്യുവും പ്രധാന റോളിൽ

യുവതാരം റോഷന്‍ മാത്യു വീണ്ടും ബോളിവുഡില്‍. ഷാരൂഖ് ഖാനും ആലിയ ഭട്ടും നിര്‍മ്മിക്കുന്ന ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ റോഷന്‍ പ്രധാന റോളിലെത്തും. ഷെഫാലി ഷാ, വിജയ് ശര്‍മ്മ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എറ്റേണല്‍ സണ്‍ഷാന്‍ എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ അനൗണ്‍സ്‌മെന്റിനൊപ്പമാണ് ആലിയ ഭട്ട് പുതിയ സിനിമയുടെ വിശേഷം പങ്കുവച്ചിരിക്കുന്നത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു അഭിനയിക്കുന്ന ബോളിവുഡ് പ്രൊജക്ട് ആണ് ഡാര്‍ലിംഗ്. പൃഥ്വിരാജിനൊപ്പമുള്ള കുരുതി, സിബി മലയില്‍ ചിത്രം കൊത്ത്, സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയാണ് റോഷന്‍ മാത്യു ഡാര്‍ലിംഗ്‌സിന്റെ ഭാഗമാവുക. പാര്‍വതി തിരുവോത്തിനൊപ്പമുള്ള വര്‍ത്തമാനം ആണ് മാര്‍ച്ച് 12ന് റിലീസ് ചെയ്യാനിരിക്കുന്ന റോഷന്‍ മാത്യുവിന്റെ മറ്റൊരു സിനിമ.

ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസിനൊപ്പമാണ് ആലിയ ഭട്ടിന്റെ എറ്റേണല്‍ സണ്‍ഷൈന്‍ നിര്‍മ്മാണത്തില്‍ സഹകരിക്കുന്നത്. അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്സില്‍ നായികാ നായകന്‍മാര്‍.

സ്ത്രീകേന്ദ്രീകൃത പ്രമേയമുള്ള സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് എത്തുക. ജസ്മീത് കെ റീന്‍ ആണ് സംവിധാനം. കൊവിഡ് ലോക്ക് ഡൗണ്‍ വേളയിലാണ് റോഷന്‍ മാത്യു നായകനായ അനുരാഗ് കശ്യപ് ചിത്രം നെറ്റ്ഫ്ളിക്സ് പ്രിമിയറായി പ്രേക്ഷകരിലെത്തിയത്. ഈ ചിത്രത്തിലെ റോഷന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മഹേഷ് നാരായണന്‍ കൊവിഡ് സമയത്ത് ഒരുക്കിയ സീ യു സൂണ്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായിരുന്നു റോഷന്‍ മാത്യു.

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

SCROLL FOR NEXT