Film News

ലാൽ സാറിന്റെ ആക്ടിങ് മെസ്സിയുടെ ഫുട്ബോൾ കളി പോലെ, കാണുമ്പോൾ സിമ്പിൾ ആയി തോന്നും: സന്തോഷ് തുണ്ടിയിൽ

മോഹൻലാലിനൊപ്പമുള്ള ചിത്രീയകരണ അനുഭവം പങ്കുവെച്ച് ഛായാഗ്രാഹകൻ സന്തോഷ് തുണ്ടിയിൽ. ടീമിനുള്ള എല്ലാവരെയും ഒരുപോലെ കംഫര്‍ട്ടബിളാക്കുന്ന അഭിനേതാവാണ് അദ്ദേഹം. ഫുട്ബോൾ താരം മെസ്സിയെ പോലെയാണ് മോഹൻലാൽ. കാണുമ്പോൾ സിമ്പിൾ ആയി തോന്നുമെങ്കിലും അതിന്റെ റിസൾട്ട് വളരെ ഇമ്പാക്ട്ഫുള്ളായിരിക്കും എന്നും സന്തോഷ് തുണ്ടിയിൽ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തോഷ് തുണ്ടിയിലിന്റെ വാക്കുകൾ:

ലാല്‍ സാര്‍ എപ്പോഴും സെറ്റിലെ എല്ലാവരെയും തന്നിലേക്ക് അട്രാക്ട് ചെയ്യും. അതിനുള്ള എന്തോ ഒരു മാജിക് അദ്ദേഹത്തിനുണ്ട്. ക്രൂവിനെ മൊത്തം കംഫര്‍ട്ടബിളാക്കി ആ ഒരു അറ്റ്‌മോസ്ഫിയര്‍ സിമ്പിളാക്കും. അദ്ദേഹമാണ് ലീഡ് ആക്ടറെങ്കില്‍ സെറ്റിനെ നല്ല കംഫര്‍ട്ടാക്കിയ ശേഷമേ അഭിനയിക്കുള്ളൂ. ഒരുപാട് തമാശയൊക്കെ പറഞ്ഞ് എല്ലാം സെറ്റാക്കും.

ആക്ടിങ് കേപ്പബിലിറ്റിയെപ്പറ്റി പറയുകയാണെങ്കില്‍ ഫുട്‌ബോളുമായി താരതമ്യം ചെയ്യാം. ഞാന്‍ ഫുട്‌ബോള്‍ സ്ഥിരമായി ഫോളോ ചെയ്യുന്നയാളാണ്. മെസ്സിയാണ് എന്റെ ഫേവറെറ്റ്. പുള്ളി കളിക്കുന്ന ഒരു സ്റ്റൈലുണ്ട്. അധികം അറ്റാക്കിങ്ങോ അല്ലെങ്കില്‍ ആക്രോശമോ ഉണ്ടാകില്ല. എല്ലാവരുമുണ്ടെങ്കിലും സൈലന്റായി നിന്ന് സൈഡിലൂടെ ഗോളടിക്കും. എമ്പാപ്പേയൊക്കെ ഫുള്‍ ഇളകി കളിക്കുമ്പോഴും മെസിയെ അങ്ങനെ കാണാന്‍ പറ്റില്ല. അതുപോലെയാണ് ലാലേട്ടനും. അദ്ദേഹം പെര്‍ഫോം ചെയ്യുമ്പോള്‍ സിമ്പിളാണെന്ന് നമുക്ക് തോന്നും.

‘സിജെപി പ്രക്ഷോഭത്തിൽ പൊലീസിന്റേത് അണ്‍ഡെമോക്രാറ്റിക് ഇൻഹ്യൂമേൻ സമീപനം, അതിക്രമം സാധാരണക്കാരോടും’; രഞ്ജിനി ഹരിദാസ് അഭിമുഖം

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

‘പ്രേതത്തെ പേടിയില്ലെങ്കിൽ പിന്നെന്താ പോലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; 'ഉന്മാദം' ട്രെയിലർ

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമായി എന്നത് പ്രൈഡ് മാത്രമല്ല, ഒരു അഹങ്കാരം: സുഷിൻ ശ്യാം

അയാൾക്ക് ആർത്തിയാണ്... അഭിനയത്തോട്; ‘മലയാളത്തിന്റെ മമ്മൂട്ടി’

SCROLL FOR NEXT