Film News

'തലക്ക് വെളിവില്ലേ?' ക്ഷേത്രദര്‍ശനത്തിനിടെ ഡിവോഴ്സ് ചോദ്യവുമായെത്തിയ മാധ്യമപ്രവര്‍ത്തകന് ചുട്ടമറുപടിയുമായി സാമന്ത

സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുതാരങ്ങളും ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരുന്നില്ല. ക്ഷേത്രദര്‍ശനത്തിനിടെ ഇതുസംബന്ധിച്ച ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

തിരുമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പുറത്തിറങ്ങവെയായിരുന്നു താരത്തോട് ഡിവോഴ്‌സ് സംബന്ധിച്ച വാര്‍ത്തകളുടെ പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകനെത്തിയത്. ഇത് താരത്തെ പ്രകോപിപ്പിക്കുകയായിരുന്നു. 'ഞാന്‍ അമ്പലത്തിലാണ്, നിങ്ങള്‍ക്ക് തലയ്ക്ക് വെളിവില്ലേ?' എന്ന് മറുപടിയായി സാമന്ത ചോദിച്ചു. ചൂണ്ടുവിരല്‍ തലയിലേക്ക് ചൂണ്ടിയായിരുന്നു പ്രതികരണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിന്നിട്ടുണ്ട്.

സാമന്തയും ഭര്‍ത്താവും നടനുമായ നാഗചൈതന്യയും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ തന്റെ പേരില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബപേരായ അകിനേനി എന്നത് മാറ്റി സാമന്ത പ്രഭു എന്നാക്കിയതോടെയായിരുന്നു അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT