Film News

പശ്ചാത്തല സംഗീതം ചെയ്യാൻ സമീപിച്ചപ്പോള്‍ ആ സംഗീത സംവിധായകനില്‍ നിന്നും ഏറ്റത് മോശം അനുഭവം: സായ് കൃഷ്ണ

തന്റെ ആദ്യ സിനിമയായ സീ ഓഫ് ലവ് എന്ന സിനിമയുടെ പശ്ചാത്തല സം​ഗീതം ചെയ്യാനായി ഒരു പ്രമുഖ വ്യക്തിയെ സമീപിച്ചപ്പോൾ താൻ അപമാനിക്കപ്പെട്ടു എന്ന് സംവിധായിക സായ് കൃഷ്ണ. അദ്ദേഹം ഒരു സാത്വികനായ മനുഷ്യനാണ് എന്ന് കരുതിയാണ് പോയത്. പക്ഷെ, തനിക്ക് ലഭിച്ച അനുഭവം അത്തരത്തിലായിരുന്നില്ല. പക്ഷെ, പ്രതിസന്ധികളെ മറികടന്ന് തനിക്ക് തന്റെ സിനിമ പൂർത്തീകരിക്കാൻ സാധിച്ചുവെന്ന് സായ് കൃഷ്ണ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സായ് കൃഷ്ണയുടെ വാക്കുകൾ

സിനിമയിലെ ​ഗാനങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, റാസാ ബീ​ഗമാണ് പാടിയിരിക്കുന്നത്. ബിജിഎം ചെയ്തിരിക്കുന്നത് രഞ്ജിത്ത് മേലേപ്പാട്ടാണ്. ചിത്രത്തിന്റെ ബിജിഎം ചെയ്യുന്നതിന് പിന്നിൽ വലിയൊരു കഥയുണ്ട്. ഒരു സ്ത്രീ എന്ന നിലയിൽ എവിടെയെങ്കിലും പോയി ഒളിച്ചാലോ എന്ന് വരെ തോന്നിപ്പോകുന്ന ഒരു അനുഭവമാണ് എനിക്ക് ഉണ്ടായത്. അതിനെക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. കാരണം, ഒരു മോശം കാര്യം പറഞ്ഞ് എന്റെ സിനിമയെ പ്രൊമോട്ട് ചെയ്യാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. അദ്ദേഹം, പോപ്പുലറായ ആ വ്യക്തി, ഒരു സാത്വികനാണ് എന്നൊരു ധാരണയോടെയാണ് ഞാൻ അവിടേക്ക് ചെന്നത്. പക്ഷെ, ഏൽക്കേണ്ടി വന്നത് അപമാനമായിരുന്നു.

എങ്കിലും അതിൽ നിന്നും മറികടന്ന് രഞ്ജിത്ത് മേലേപ്പാട്ട് എന്ന് പറയുന്ന വലിയ മനുഷ്യൻ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് സം​ഗീതം ചെയ്തു തന്നു. രാജേഷ് ചേർത്തലയെപ്പോലെ ഒരു കലാകാരൻ അതിന്റെ ഭാ​ഗമായി. ബാക്കിയുള്ള ക്രൂ എല്ലാം സിനിമ പൂർത്തീകരിക്കാൻ കയ്യും മെയ്യും മറന്ന് കൂടെ നിന്നു. എങ്കിലും ആ മോശം അനുഭവം ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. എന്റെ ആദ്യ സിനിമയുടെ ഓർമ്മകളിൽ അത്തരമൊരു മൊമന്റ് ഉണ്ടല്ലോ എന്നോർത്ത് വിഷമമുണ്ട്. സായ് കൃഷ്ണ പറഞ്ഞു.

കേരളത്തിലെത്തുമോ ലയണല്‍ മെസി? ചർച്ചകള്‍ നടക്കുകയാണെന്ന് ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍

പ്രേമത്തിലെ ആ രംഗത്തില്‍ മ്യൂസിക് മാത്രം കേട്ടാല്‍ ചിലപ്പോള്‍ ആ ഫീല്‍ ഉണ്ടാകില്ല: വിഷ്ണു ഗോവിന്ദ്

കോൺഫിഡന്റ് ഗ്രൂപ്പിന്റെ നിർമ്മാണത്തിൽ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം "ബാംഗ്ലൂർ ഹൈ" ടൈറ്റിൽ പോസ്റ്റർ റിലീസായി

നമ്മുടെ നടന്മാര്‍ അന്യ ഭാഷകളില്‍ പോകുമ്പോള്‍ ബഹുമാനം കൂടുതല്‍ കിട്ടുന്നത് എന്തുകൊണ്ടെന്ന് ഇപ്പോള്‍ മനസിലായി: എംസി ജോസഫ്

അന്ന് വിഎസ് ചോദിച്ചു 'എന്താണ് പരിഹാരം', സ്ത്രീ സുരക്ഷയിൽ പിന്നീട് ഉണ്ടായത് ശക്തമായി നടപടി

SCROLL FOR NEXT