Film News

അയ്യപ്പനും കോശിയും തമീഴ് റീമേക്കിന് ആടുകളം, ജിഗര്‍തണ്ടാ നിര്‍മ്മാതാവ്

THE CUE

മലയാളത്തില്‍ മികച്ച വിജയമായ ബിജുമേനോന്‍-പൃഥ്വിരാജ് ചിത്രം തമിഴ് റീമേക്കിന്. അയ്യപ്പനും കോശിയും തമിഴ് പകര്‍പ്പവകാശം എസ് കതിരേശന്‍ സ്വന്തമാക്കി. ധനുഷിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ആടുകളം, കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് എസ് കതിരേശന്‍. ഫൈവ് സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ എസ് കതിരേശന്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴില്‍ ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. സിനിമയിലെ താരനിര്‍ണയവും പിന്നീടറിയാം.

സംവിധായകന്‍ രഞ്ജിത്തും, പിഎം ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച അയ്യപ്പനും കോശിയും 18 ദിവസം കൊണ്ട് 30 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് തുടങ്ങിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയ്യപ്പന്‍ നായര്‍ എന്ന പൊലീസ് ഓഫീസറായി ബിജു മേനോനും, കോശി എന്ന റിട്ടയേഡ് ഹവില്‍ദാറായി പൃഥ്വിരാജും കഥാപാത്രങ്ങളായ ചിത്രം രണ്ട് പേരുടെ ഈഗോയെ മുന്‍നിര്‍ത്തിയാണ് കഥ പറഞ്ഞത്. അനാര്‍ക്കലിക്ക് ശേഷം സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയുമാണ് അയ്യപ്പനും കോശിയും. ജേക്‌സ് ബിജോയ് ചിത്രത്തിനായി ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും, സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണവും സിനിമക്കൊപ്പം കയ്യടി നേടിയിരുന്നു.

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ പ്രകാശനം ഇന്ന്

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

SCROLL FOR NEXT