Film News

'ഷോ നിര്‍ത്തിപോകൂ, ഈ നെറികേടിന് കൂട്ട് നില്‍ക്കരുത്'; മോഹന്‍ലാലിന് റോബിന്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണം

ബിഗ് ബോസ് സീസണ്‍ 4ലെ മത്സരാര്‍ത്ഥി റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയ സംഭവത്തില്‍ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം. സഹമത്സരാര്‍ത്ഥിയായ റിയാസ് സലീമിനെ ടാസ്‌കിനിടയില്‍ ശാരീരികമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് റോബിന്‍ രാധാകൃഷ്ണനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ റോബിന്‍ പുറത്താവാന്‍ കാരണം ഷോ അവതാരകനായ മോഹന്‍ലാലാണ് എന്നാണ് ആരാധകരുടെ വാദം.

ഇതേ തുടര്‍ന്ന് റോബിന്‍ ആരാധകര്‍ മോഹന്‍ലാലിന്റെ സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടത്തുകയാണ്. അധിക്ഷേപവും ഭീഷണിയും നിറഞ്ഞ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

'നാണമില്ലാത്ത നട്ടെല്ലില്ലാത്ത അവതാരാകന്‍', 'സ്വന്തമായിട്ട് ഒരു അഭിപ്രയം പോലും ഇല്ലാത്ത ഒരു കംപ്ലിക്ട് ആക്ടര്‍', 'ഡോക്ടര്‍ റോബിനെ തിരിച്ചെടുത്തില്ലേല്‍ ഏഷ്യാനെറ്റ് ഞങ്ങള്‍ പൂട്ടിക്കും', 'Barroz ഉം കോപ്പും കൊണ്ട് ഇങ്ങോട്ടു വാ...ഞങ്ങള്‍ക് വില ഉണ്ടോ എന്ന് കാണിച്ചു തരാം ഇനി മുതല്‍', ഇത്തരത്തിലുള്ള കമന്റുകള്‍ കൊണ്ടാണ് താരത്തിന്റെ കമന്റ്‌ബോക്‌സ് നിറയുന്നത്.

ബിഗ് ബോസ് സീസണ്‍ 2ലെ രജിത് കുമാര്‍ എന്ന മത്സരാര്‍ത്ഥിയെ പുറത്താക്കിയപ്പോഴും ഇതേ രീതിയിലുള്ള ആക്രമണം മോഹന്‍ലാലിനെതിരെ നടന്നിരുന്നു. സഹമത്സരാര്‍ത്ഥിയെ ശാരീരികമായി അതിക്രമിച്ചതിനെ തുടര്‍ന്ന് തന്നെയായിരുന്നു രജിത് കുമാറിനെയും ബിഗ് ബോസില്‍ നിന്നും പുറത്താക്കിയത്.

അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദബിയില്‍, പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും

പുസ്തകങ്ങളിലെ ബന്ധങ്ങളെ സാഹിത്യപശ്ചാത്തലത്തില്‍ മനസിലാക്കണം: പ്രജക്ത കോലി

ഷാ‍ർജ പുസ്തകമേള: പുസ്തകങ്ങള്‍ വാങ്ങാന്‍ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാ‍ർജ ഭരണാധികാരി

റെക്കോർഡ് നേട്ടത്തിൽ യൂണിയൻ കോപ്: മൂന്നാം പാദത്തിൽ 1.7 ബില്യൻ ദിർഹം മൊത്ത വരുമാനം

SCROLL FOR NEXT