Film News

പ്രണയിക്കുന്നവര്‍ക്ക് റീല്‍ ചലഞ്ചുമായി 'ഓ മൈ ഡാര്‍ലിംഗ്' ടീം

പ്രണയിക്കുന്നവര്‍ക്ക് റീല്‍ ചലഞ്ചുമായി അനിഖ സുരേന്ദ്രന്‍ കേന്ദ്ര കഥാപാത്രമായ ഓ മൈ ഡാര്‍ലിംഗ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിലെ ടീസറിലെ ഒരു രംഗം പുനരാവിഷ്‌കരിക്കുക എന്നതാണ് ചലഞ്ച്. ചലഞ്ചില്‍ വിജയിക്കുന്നവര്‍ക്ക് വാലെന്റൈന്‍സ് ഡേയ്ക്ക് (ഫെബ്രുവരി 14) സ്‌പെഷ്യല്‍ പ്രോഗ്രാമില്‍ അതിഥികള്‍ ആകാന്‍ അവസരം ലഭിക്കും.

ആല്‍ഫ്രഡ് ഡി സാമുവലാണ് ഓ മൈ ഡാര്‍ളിംഗിന്റെ സംവിധായകന്‍. ജിനീഷ് കെ ജോയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ന്‍സാര്‍ ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്. ലിജോ പോള്‍ എഡിറ്റിംഗും എം ബാവ ആര്‍ട്ടും നിര്‍വഹിച്ചിരിക്കുന്നു. വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ് - അജിത് വേലായുധന്‍, മ്യൂസിക് - ഷാന്‍ റഹ്‌മാന്‍, ക്യാമറ - അന്‍സാര്‍ ഷാ, എഡിറ്റര്‍ - ലിജോ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍, ആര്‍ട്ട് - അനീഷ് ഗോപാല്‍, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവല്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനോദ് എസ്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്‍ - പ്രസി കൃഷ്ണ പ്രേം പ്രസാദ്, വരികള്‍ - ബി. ഹരിനാരായണന്‍, ലിന്‍ഡ ക്വറോ, വിനായക് ശശികുമാര്‍, പിആര്‍ഒ - ആതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - അനൂപ് സുന്ദരന്‍, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്സ് - പോപ്കോണ്‍, പോസ്റ്റര്‍ ഡിസൈന്‍ - യെല്ലോ ടൂത്ത്സ്, സ്റ്റില്‍സ് - ബിജിത് ധര്‍മ്മടം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

ജേക്‌സ് ബിജോയ്‌യുടെ സംഗീതം; മോളിവുഡ് ടൈംസിലെ അദ്രി ജോ പാടിയ 'ഗോട്ട്' സോങ്

SCROLL FOR NEXT