Film News

രണ്ട് പോലീസുകാരിലൂടെ പറയുന്ന കഥ, 'പാതിരാത്രി' ക്രൈം ഡ്രാമയും ത്രില്ലറുമാണ്: റത്തീന

'പാതിരാത്രി' എന്ന ചിത്രം ഒരു സിംഗിൾ-ലെയർ ത്രില്ലർ അല്ല എന്ന് സംവിധായിക റത്തീന. ഒരു രാത്രി ഡ്യൂട്ടിക്കിടയിൽ രണ്ട് പോലീസുകാരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവമാണ് സിനിമ പറയുന്നത് എന്ന് റത്തീന ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ജൻസി, ഹരീഷ് എന്നീ പോലീസുകാരിലൂടെയാണ് സിനിമ കഥ പറയുന്നത്. ഒരാൾ എസ്‌.ഐ.യും മറ്റേയാൾ കോൺസ്റ്റബിളുമാണ്. അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ സംഭവിക്കുന്നു. അതിനൊപ്പം ഒരു രാത്രി ഡ്യൂട്ടിക്കിടെ അവരുടെ ജീവിതത്തിലേക്ക് മറ്റൊരു പ്രശ്നം കൂടി കടന്നുവരുന്നു. തുടർന്നുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത്. ഈ ചിത്രം ഒരു സിംഗിൾ-ലെയർ ത്രില്ലർ അല്ല. ക്രൈം ഡ്രാമയും ത്രില്ലറുമാണ്. ഒരു ഹൈബ്രിഡ് ജോണർ എന്ന് പറയാം,' റത്തീന പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നവ്യ നായർ, സൗബിൻ ഷാഹിർ, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 'ഒരുത്തീ' എന്ന ചിത്രത്തിനുശേഷം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം കൂടിയാണിത്. ഇലവീഴാ പൂഞ്ചിറയ്ക്കു ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രമാണ് പാതിരാത്രി.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹനാദ് ജലാലാണ്. സംഗീതസംവിധാനം നിർവഹിക്കുന്നത് ജേക്‌സ് ബിജോയുമാണ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം ശ്രീജിത്ത് സാരംഗ്.പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണന്‍, ചിത്രസംയോജനം: ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രാലങ്കാരം:ധന്യ ബാലകൃഷ്ണൻ, സംഘട്ടനം: പിസി സ്റ്റണ്ട്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത്ത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, സ്റ്റില്‍സ്: നവീന്‍ മുരളി, പരസ്യകല: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.

യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ സാധ്യകള്‍ ചർച്ച ചെയ്ത് നിക്ഷേപസംഗമം

ആഷിക്ക് അബു ഭദ്രദീപം കൊളുത്തി; വിനീത് കുമാര്‍ നായകനാകുന്ന 'നോട്ടി'ന് തുടക്കം

ഇൻവെസ്റ്റ് കേരള, ന്യൂ ജെൻ ടെക്നോളജി, പ്രിയദർശിനി, ലൈറ്റ് മെട്രോ | വി ഡി സതീശൻ ബജറ്റ് Highlights

കേരള നോളജ് വാലി, കരുതൽ മിഷൻ, മകൾക്കൊപ്പം | വി ഡി സതീശൻ ബജറ്റ് Highlights

മിഷൻ സമുദ്ര, ഫിലിം സിറ്റി, സ്റ്റേഡിയം | വി ഡി സതീശൻ ബജറ്റ് Highlights

SCROLL FOR NEXT