Film News

പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്, ആങ്കറായപ്പോള്‍ ബുദ്ധിമുട്ടുകൾ നേരിട്ടു; രഞ്ജിനി ഹരിദാസ്

ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് ആങ്കറിംഗ് രംഗത്ത് തുടരുന്നതെന്ന് പ്രശസ്ത ടെലിവിഷൻ അവതാരക രഞ്ജിനി ഹരിദാസ്. പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തനിക്കെതിരെയുള്ള വിമർശനങ്ങൾ തുടങ്ങിയതെന്നും പക്ഷേ ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ടാണ് ആളുകള്‍ തന്നെ സ്വീകരിച്ചതെന്നും രഞ്ജിനി ഹരിദാസ് ഫ്ലാഷ് മൂവീസിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചെറുപ്പം മുതലേ ഇഷ്ടമില്ലാത്തത് കണ്ടാൽ എതിർത്തിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പ്രതിഫലം ചോദിച്ച് വാങ്ങുമായിരുന്നുവെന്നും രഞ്ജിനി ഹരിദാസ് കൂട്ടിച്ചേർത്തു.

രഞ്ജിനി അഭിമുഖത്തിൽ പറഞ്ഞത്

‘2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന സമയമാണ്. ആ ചാനലിലെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.

ഞാനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് എന്റെ ക്യാരക്ടര്‍. അക്കാലത്ത് എന്റെ പോലത്തെ സംസാരം, നില്‍ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്‌സ്‌പോസ്ഡ് ആയിരുന്നില്ല. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ എനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു.

പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകള്‍ എന്നെ സ്വീകരിച്ചു. അത് ഞാന്‍ നന്നായി ചെയ്തില്ലായിരുന്നെങ്കില്‍ ബാക്കിയെല്ലാം പ്രശ്‌നത്തിലായേനെ എന്നു തോന്നുന്നു.

ഈ രംഗത്ത് നില്‍ക്കുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല പല ബുദ്ധിമുട്ടുകളുമുണ്ടായിട്ടുണ്ട്. ചെറുപ്പം മുതല്‍ ഇഷ്ടമില്ലാത്തത് കണ്ടാല്‍ റിയാക്ട് ചെയ്യുമായിരുന്നു. ഞങ്ങള്‍ ഫാഷന്‍ ഷോ ഒക്കെ ചെയ്യുമ്പോള്‍ മോഡല്‍സിന്റെ കൂടെ അമ്മമാരൊക്കെ ഉണ്ടാകും. രാത്രി 12 മണി വരെയൊക്കെയാണ് ഷോ. എല്ലാവരും അതുവരെ വിശന്നിരിക്കുകയാവും. പരിപാടി നടത്തുന്നവരാകട്ടെ മോഡല്‍സിന് മാത്രമേ ഭക്ഷണം കരുതുകയുള്ളൂ. ബാക്കിയുള്ളവര്‍ പട്ടിണി കിടക്കണം.

അതൊക്കെ എതിര്‍ത്തിരുന്നു. അതുപോലെ ആങ്കറിംഗിന്റെ പോകുമ്പോള്‍ ഒന്നും പറഞ്ഞു തരില്ല. വെറുതേ പേപ്പര്‍ തന്നിട്ട് തുടങ്ങിക്കോന്ന് പറയും. ഇരിക്കാന്‍ കസേര തരില്ല, കുടിക്കാന്‍ വെള്ളം തരില്ല. ഏറ്റവും കൂടുതല്‍ വഴക്കുണ്ടാക്കിയത് ഇതിനൊക്കെ വേണ്ടിയാണ്. ഇപ്പോള്‍ അതിനൊക്കെ വലിയ മാറ്റം വന്നിട്ടുണ്ട്. പിന്നെ, അവതാരകരുടെ പ്രതിഫലം. അന്ന് ആങ്കറിംഗ് ഒരു പ്രൊഫഷനായിരുന്നില്ല. ഞാനാകട്ടെ പ്രതിഫലം ചോദിച്ച് വാങ്ങിയിരുന്നു. ചെയ്യുന്ന ജോലിക്ക് മാന്യമായ പ്രതിഫലം വേണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അത് സിനിമയാണെങ്കില്‍ പോലും.

‘സിജെപി പ്രക്ഷോഭത്തിൽ പൊലീസിന്റേത് അണ്‍ഡെമോക്രാറ്റിക് ഇൻഹ്യൂമേൻ സമീപനം, അതിക്രമം സാധാരണക്കാരോടും’; രഞ്ജിനി ഹരിദാസ് അഭിമുഖം

കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.

ലാൽ സാറിന്റെ ആക്ടിങ് മെസ്സിയുടെ ഫുട്ബോൾ കളി പോലെ, കാണുമ്പോൾ സിമ്പിൾ ആയി തോന്നും: സന്തോഷ് തുണ്ടിയിൽ

‘പ്രേതത്തെ പേടിയില്ലെങ്കിൽ പിന്നെന്താ പോലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; 'ഉന്മാദം' ട്രെയിലർ

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമായി എന്നത് പ്രൈഡ് മാത്രമല്ല, ഒരു അഹങ്കാരം: സുഷിൻ ശ്യാം

SCROLL FOR NEXT