Film News

ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല, ഒരു ഫാന്റസി ത്രില്ലർ: സംവിധായകൻ റമീസ്

ശ്രീനാഥ് ഭാസി ചിത്രം ഒറിജിനലിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ റമീസ്. ഒറിജിനൽ എന്നത് ഒരു സയൻസ് ഫിക്ഷൻ സിനിമയല്ല മറിച്ച് ഒരു ഫാന്റസി ത്രില്ലർ സിനിമയാണെന്ന് റമീസ് പറഞ്ഞു. ടൈം ട്രാവൽ എന്നതിന് പിന്നിലെ ശാസ്ത്രം എന്തെന്നല്ലേ ഈ സിനിമ പറയുന്നത്. നേരെ മറിച്ച് ഒരു മനുഷ്യന് തന്റെ ജീവിതത്തിൽ ലഭിക്കുന്ന അവസരം അയാൾ എങ്ങനെ ഉരുപയോഗിക്കുന്നു എന്നാണ് ഈ സിനിമ പറയുന്നതെന്നും സംവിധായകൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റമീസ്.

'ഒറിജിനൽ ഒരു സൈ ഫൈ സിനിമയല്ല. ഒരു ഫാന്റസി ത്രില്ലർ സിനിമയാണ്. ഒറിജിനൽ എന്ന സിനിമ പറയുന്നൊരു കഥയുണ്ട്. അതിനായി ഉപയോഗിക്കുന്ന ഒരു ടൂൾ മാത്രമാണ് ടൈം ട്രാവൽ എന്നത്. അല്ലാതെ ടൈം ട്രാവലിന് പിന്നിലെ സയൻസ് എന്താണ്, അത് എങ്ങനെ സാധ്യമാകുന്നു എന്നൊന്നും ഈ സിനിമ പറയുന്നില്ല. നമുക്ക് 10-12 വർഷം മുന്നേയുള്ള നമ്മളെ കാണാൻ കഴിഞ്ഞാൽ എന്ന ഫാന്റസിയാണ് ഈ സിനിമ സംസാരിക്കുന്നത്. ഒരു മനുഷ്യന് ഒരു റീടേക്കിന് ചാൻസ് കിട്ടുകയാണ്. അയാൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലെ ഫാന്റസിയാണ് നമ്മൾ പറയുന്നത്. അതിൽ ഒരു സൈ ഫൈ പരിപാടികൾ ഇല്ല,' റമീസ് പറഞ്ഞു.

അതേസമയം ഒറിജിനൽ ഒക്ടോബർ 23ന് റിലീസിന് ഒരുങ്ങുകയാണ്. യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും ഫഹദ് ഫത്‌ലി ഛായാഗ്രഹണവും നിർവഹിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് കലാസംവിധാനം നിർവഹിക്കുന്നത്. മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസാണ് വിഷ്വൽ എഫക്റ്റ്സ് ഒരുക്കുന്നത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ചുമതലയും നിർവഹിക്കുന്നു.

സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ) എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. റൊണെക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. പി.സി. സ്റ്റണ്ട്സ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നു. ജിപിൻ ഗോപിയാണ് ചിത്രത്തിന്റെ കോൺസെപ്റ്റ് വികസിപ്പിച്ചത്. ജാവേദ് ചെമ്പു പ്രൊഡക്ഷൻ കൺട്രോളറായും കളർ പ്ലാനറ്റ് ഡി.ഐ. ചുമതലയും നിർവഹിക്കുന്നു.

സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രൻ ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നു. പ്രദീപ് മേനോനാണ് ഡിസ്ട്രിബ്യൂഷൻ ഹെഡ്. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയിട്ടുണ്ട്. ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ചിത്രത്തിന്റെ ജി.സി.സി. വിതരണ പങ്കാളി.

ത്രില്ലടിപ്പിക്കുന്ന ടൈം ട്രാവല്‍ കാണാന്‍ റെഡി ആയിക്കോ; ‘ഒറിജിനലി’ന് U/A 13+ സെൻസർ സർട്ടിഫിക്കറ്റ്

ഡാര്‍ക്ക് വെബിൻ്റെ മിനി വേര്‍ഷനാണ് ടെല​ഗ്രാം, എഐ മനുഷ്യനെതിരെ തിരിയും; സൈബർ സെക്യൂരിറ്റി വിദ​ഗ്ദ്ധൻ നന്ദകിഷോർ ഹരികുമാർ

'അറ്റൻഷൻ പ്ലീസ്' കണ്ടതിന് ശേഷമാണ് ബാലാജി സർ എന്നെ ബത്തയിലേക്ക് വിളിച്ചത്: വിഷ്ണു ഗോവിന്ദൻ

പുത്തൻ ദൃശ്യാനുഭവം ഒരുക്കാൻ രഞ്ജൻ പ്രമോദ് – കാവ്യ ഫിലിം കമ്പനി ടീം; ‘നൈറ്റ് ഷോസ്’ ടീസർ

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

SCROLL FOR NEXT