Film News

‘മനുഷ്യര്‍ വിയര്‍പ്പും ചോരയും കൊണ്ടെഴുതിയ ചരിത്രം’ ; രാജീവ് രവിയുടെ ‘തുറമുഖം’ പോസ്റ്റര്‍

THE CUE

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘തുറമുഖ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ആ പ്രമേയം ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകന്‍.

തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കണ്‍) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാമാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ന്ന് തന്നെയാണ് പുതിയ പോസ്റ്ററും.ഓള്‍ഡ് മോങ്ക്‌സ് ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പിരിച്ച മീശയും താടിയുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് മുന്‍പ് പുറത്തുവിട്ടിരുന്നു. വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു തുറമുഖം ഫസ്റ്റ് ലുക്ക്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഗോപന്‍ ചിദംബരം. അച്ഛന്‍ രചിച്ച നാടകം കഴിഞ്ഞ വര്‍ഷം അദ്ദേഹം നാടകമാക്കിയിരുന്നു. രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണ്‍ ആയിരുന്നു നാടകം നിര്‍മിച്ചത്.

നിവിന്‍ പോളിയെ കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷാ സജയന്‍, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പീരിഡ് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രം ഈവര്‍ഷത്തെ മലയാളത്തിന്റെ പ്രതീക്ഷകളിലൊന്നാണ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് തുറമുഖം നിര്‍മ്മിക്കുന്നത.് മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്തിന്‍റെമണ്ണില്‍ ഇറാനെതിരായ ഒരു സൈനിക നടപടിയും അനുവദിക്കില്ലെന്നുളളതായിരുന്നു നിലപാട്,ഇറാന്‍റെ ആക്രമണം നീതികരിക്കാനാകാത്തത്: യുഎഇ

"സി.ജി.ഐ ഇല്ലാതെ ആക്ഷൻ രംഗങ്ങൾ ഒരുക്കാനുള്ള കാരണം?"; 'കാട്ടാളൻ' ബി.ടി.എസ്

''മൈക്കിൾ മുന്നിൽ വന്നാൽ നീ എങ്ങനെ തിരിച്ചറിയും''; ത്രില്ലടിപ്പിച്ച് 'ഫെയ്‌സസ്' ട്രെയ്‌ലർ

ഇതാണ് ധ്യാൻ പറഞ്ഞ പാട്ട്... ധ്യാനും വിഷ്ണുവും ചേർന്ന് പാടിയ പാട്ട്; 'ഭീഷ്മർ' പുതിയ ഗാനമെത്തി

ലോക്ക്ഡൗൺ സമയത്താണ് റോസ്ലിന്റെ ഐഡിയ കിട്ടുന്നത്, ആദ്യം എഴുതിയത് ക്ലൈമാക്സ്: വിനായക് ശശികുമാർ

SCROLL FOR NEXT