Film News

അങ്ങനെ സംഭവിച്ചാല്‍ കമ്മട്ടിപ്പാടത്തിന്റെ നാല് മണിക്കൂര്‍ വേര്‍ഷനുമായി വരും ; മനസ്സുതുറന്ന് രാജീവ് രവി

കമ്മട്ടിപ്പാടത്തിന്റെ നാല് മണിക്കൂര്‍ വേര്‍ഷന്‍ പുറത്തിറക്കാന്‍ താന്‍ റെഡിയാണെന്നും പണമാണ് പ്രശ്‌നമെന്നും സംവിധായകന്‍ രാജീവ് രവി. മ്യൂസിക്കും ഡിഐയുമെല്ലാം ചെയ്യാന്‍ കൂടുതല്‍ പണം ആവശ്യമുണ്ട്. കൂടാതെ ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കള്‍ക്കായതിനാല്‍ അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും രാജീവ് രവി പറഞ്ഞു. ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് ശ്രദ്ധേയ ഛായാഗ്രാഹകന്‍ കൂടിയായ രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് നാല് മണിക്കൂര്‍ ചെയ്തു. പക്ഷേ പെട്ടെന്ന് ഇറക്കാന്‍ നിര്‍ബന്ധിതമായതിനാല്‍ നാലുമണിക്കൂര്‍ വേര്‍ഷനുവേണ്ടി പ്രിപ്പയേര്‍ഡ് ആയിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍മ്മാതാക്കളായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ സ്പ്‌ളിറ്റായതടക്കം ചില പ്രശ്‌നങ്ങളുണ്ടായി. ചിത്രത്തിന്റെ റൈറ്റ്‌സ് അവര്‍ക്കാണ്. അവരുടെ അനുമതിയില്ലാതെ ഒന്നും ചെയ്യാനാകുമായിരുന്നില്ല. 4 മണിക്കൂര്‍ വേര്‍ഷന്റെ കാര്യം നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ച് വരുന്നുണ്ട്. ഇനി വേറാരെങ്കിലും താല്‍പ്പര്യത്തോടെ വരുമോയെന്നും നോക്കാം. അങ്ങനെ സംഭവിച്ചാല്‍ നാല് മണിക്കൂര്‍ വേര്‍ഷനുമായി ഞാന്‍ വരും. അതിനുള്ള മെറ്റീരിയല്‍ റെഡിയാണ്. പൈസ കിട്ടിക്കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കാനാകും. മ്യൂസിക്കും റീ റെക്കോര്‍ഡിങ്ങുമുള്‍പ്പെടെയാണ് ചെയ്യാനുള്ളതെന്നും രാജീവ് രവി പറഞ്ഞു.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT