Film News

'ഒടിയൻ' ആകാൻ പൃഥ്വിരാജ്; ഒപ്പം മഞ്ജു വാര്യരും, രാഹുൽ സദാശിവന്റെ അടുത്ത ചിത്രം

പൃഥ്വിരാജ്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ സദാശിവൻ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ഒടിയൻ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. ധർമ പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ് ഈ സിനിമ.

മലയാള സിനിമയുടെ വലിയൊരു ആരാധകനാണ് താനെന്നും ഏറെ നാളായി മലയാള സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും കരൺ ജോഹർ പറഞ്ഞു. 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' വലിയ ക്യാൻവാസ് അർഹിക്കുന്ന സിനിമയാണ്. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമെന്നും കരൺ ജോഹർ വ്യക്തമാക്കി.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്. സിനിമയുടെ തിരക്കഥ നിർവഹിക്കുന്നതും രാഹുൽ തന്നെയാണ്. സത്യവും മായയും തമ്മിലുള്ള യുദ്ധം എന്നതാണ് സിനിമയുടെ ടാഗ്‌ലൈൻ. സിനിമയുടെ അണിയറപ്രവർത്തകരെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നേരത്തെ മോഹൻലാൽ നായകനായി ഒടിയൻ' എന്ന പേരിൽ ഒരു സിനിമ പുറത്തുവന്നിരുന്നു. 2018 ൽ റിലീസ് ചെയ്ത സിനിമ സംവിധാനം ചെയ്തത് ശ്രീകുമാർ മേനോനായിരുന്നു. മോഹൻലാലിനൊപ്പം മഞ്ജു വാര്യരും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇത് കൂടാതെ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം 'ലോക ചാപ്റ്റർ 1'ൽ ദുൽഖർ സൽമാനും ഒടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം; നിർമ്മാണം വൗ സിനിമാസ്, വിലാസിനി സിനിമാസ്

അക്ഷരങ്ങളുടെ ഉത്സവത്തിന് ഷാർജയിൽ നാളെ തിരിതെളിയും; 124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ

100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളുമായി ലുലു; രണ്ട് മാസം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'

വ്യാജ പ്രചാരണം നടത്തിയവർ മാപ്പ് പറഞ്ഞാലും കേസുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ലുലു ഗ്രൂപ്പ്

'നിലാ താരം നീയെൻ അകമേ...' സിദ് ശ്രീറാമിൻ്റെ 'ഭൗമ'യിലെ പാറും പാരാകെ... ഗാനം പുറത്ത്

SCROLL FOR NEXT