Film News

'ഉമ്മച്ചൻ സിംഗിൾ ആണോ ?' ; ജോജു ജോർജ്, ഐശ്വര്യ രാജേഷ് ചിത്രം പുലിമട ടീസർ

ജോജു ജോർജ്, ഐശ്വര്യ രാജേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എ കെ സാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിമട' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട അണിയറപ്രവർത്തകർ. ഒരു ഇന്റെൻസ് ത്രില്ലെർ ഡ്രാമ ആയിരിക്കും പുലിമട എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഐൻസ്റ്റീൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റീൻ സാക് പോൾ, രാജേഷ് ദാമോദരൻ ആണ് ചിത്രം നിർമിക്കുന്നത്. സെന്റ് ഓഫ് എ വുമൺ എന്ന ടാഗ്‌ലൈനിൽ ഒരു ത്രില്ലെർ ആയി ആണ് പുലിമട ഒരുങ്ങുന്നത്.

ലിജോമോൾ, ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പോളി വിൽസൺ, ഷിബില എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. വേണു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഇഷാൻ ദേവ് ആണ്. പശ്ചാത്തല സംഗീതം അനിൽ ജോൺസൻ കൈകാര്യം ചെയ്യുന്നു. സംവിധായകൻ എ കെ സാജൻ തന്നെയാണ് സിനിമയുടെ എഡിറ്റിംഗും നിർവഹിക്കുന്നത്.

വിതരണം : ആൻ മെഗാ മീഡിയ ലിറിക്‌സ് : റഫീക്ക് അഹമ്മദ്, ഡോ താര ജയശങ്കർ, മൈക്കൽ പനച്ചിക്കൽ പ്രൊഡക്ഷൻ ഡിസൈനർ : വിനീഷ് ബംഗ്ലാൻ എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസർ : ഷിജോ ജോസഫ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ഹരീഷ് തെക്കേപ്പാട്ട് പി ആർ ഓ മഞ്ജു ഗോപിനാഥ് ഡിസൈൻ : ഓൾഡ് മോങ്ക്സ്.

വന്യജീവി ആക്രമണം, യഥാര്‍ത്ഥ കാരണങ്ങളിലേക്ക് പോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഡോ.പി.എസ്.ഈസ അഭിമുഖം

കുണ്ടനിസം: അക്‌സോമേനിയാക്ക്, ‘അംശം’, മലയാളി ക്വിയർഭീതി

‘ഉത്തരവാദിത്തമില്ലാത്ത പരീക്ഷാ ഏജൻസി, പാഠം പഠിക്കാത്ത കേന്ദ്രം’; നീറ്റിൽ സുപ്രീം കോടതി ചോദ്യം ഉയർത്തുമ്പോൾ

പേരിനോട് പൂർണ നീതി പുലർത്തി ‘കറക്കം’; പ്രേക്ഷക പ്രശംസ നേടി മുന്നേറുന്നു

The Wild Hunter; ആഗോളതലത്തിൽ 9.02 കോടി, 'കാട്ടാളൻ' ആദ്യദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT