Film News

പ്രശാന്ത് നീല്‍-പ്രഭാസ് ചിത്രം 'സലാര്‍'; പൃഥ്വിരാജും പ്രധാന റോളില്‍?

പ്രശാന്ത് നീലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം സലാറില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ ഹിറ്റ് കന്നട ചിത്രമായ കെജിഎഫിന്റെ സംവിധായകനാണ് പ്രശാന്ത് നീല്‍. പ്രഭാസാണ് സലാറില്‍ നായകനാവുന്നത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാണ് താനെന്ന് അടുത്തിടെ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് സലാറിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

സലാറില്‍ ഭാഗമാകുന്നതിനെ കുറിച്ച് പൃഥ്വിരാജും പ്രശാന്ത് നീലും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മറ്റ് സിനിമകളുടെ ചിത്രീകരണം ബാക്കിയുള്ളതിനാല്‍ പൃഥ്വിരാജ് ചിത്രം കമ്മിറ്റ് ചെയ്യുമെന്നതില്‍ തീരുമാനമായിട്ടില്ലെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കെജിഎഫ് 2 മലയാളത്തിന്റെ വിതരണം നടത്തുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.

ഈ വര്‍ഷം തുടക്കത്തിലാണ് ആക്ഷന്‍ ത്രില്ലര്‍ സലാര്‍ ചിത്രീകരണം ആരംഭിച്ചത്. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും. ചിത്രത്തില്‍ ജഗപതി ബാബു, ശ്രുതി ഹാസന്‍ എന്നിവരും പ്രധാന വേഷത്തിലെത്തും.

അതേസമയം പൃഥ്വിരാജ് അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ ഗോള്‍ഡിന്റെ ചിത്രീകരണത്തിലാണ്. അതിന് ശേഷം ഡിജോ ജോസിന്റെ ജനഗണമന, ബ്ലസിയുടെ ആടുജീവിതം എന്നീ ചിത്രങ്ങളുടെയും ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാനുണ്ട്. തീര്‍പ്പ്, ബ്രോ ഡാഡി എന്നിവയാണ് റിലീസ് ചെയ്യാനിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍. ഭ്രമം, കുരുതി, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം പൃഥ്വിയുടേതായി റിലീസ് ചെയ്തത്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT